ലക്ഷ്മീരോഗം

(ലക്ഷ്മി രോഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെല്ലിനെ ബാധിക്കുന്ന ഒരു കുമിൾരോഗമാണ് ലക്ഷ്മീരോഗം[1] (False smut). വാരിപ്പു രോഗം എന്നും ഇതിന് പേരുണ്ട്[2]. നെന്മണികളെ ആക്രമിച്ച് മണികൾക്ക് പകരം മഞ്ഞ നിറത്തിലുള്ള കുമിളിന്റെ തന്തുക്കൾ അടങ്ങിയ പന്തുപോലുള്ള ഗോളങ്ങളാക്കി മാറ്റുന്നതാണ് രോഗലക്ഷണം. നെല്ല് അരിയുറയ്ക്കുമ്പോൾ നെന്മണിയിൽ ഉണ്ടാകുന്ന പാൽ കവിഞ്ഞ് ഒഴുകുന്നത് മൂലമാണ് ലക്ഷ്മീരോഗം ഉണ്ടാകുന്നതെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്[3]. വിളവ് കൂടുന്ന കാലത്ത് ചില കണ്ടങ്ങളിൽ ഏതാനും കതിരുകളിൽ ഈ രോഗം കാണുക സാധാരണമായതുകൊണ്ട്, ഈ രോഗം വരുമ്പോൾ വിളവ് കൂടുമെന്നൊരു വിശ്വാസം കൃഷിക്കാർക്കിടയിലുണ്ട്[4][5]. ഈ രോഗം മൂലം വിളഞ്ഞ ധാന്യങ്ങളുടെ തൂക്കത്തിൽ കുറവുണ്ടാകുന്നു[6]. ഇവയിൽനിന്നെടുക്കുന്ന വിത്ത് മുളയ്ക്കൽ കുറവായിരുക്കും. 90% മുകളിൽ ആപേക്ഷിക ആർദ്രതയും 25-35ºC താപനിലയിലും ആണ് ഈ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ.

ലക്ഷ്മീരോഗം

ലക്ഷണങ്ങൾ തിരുത്തുക

നെൽക്കതിരുകളിൽ നെന്മണിയോട് ചേർന്ന് മഞ്ഞനിറത്തിൽ രൂപപ്പെടുന്ന ഉരുണ്ട മണികൾ ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം. സ്വർണ്ണ മണികളെപ്പോലെ കാണുന്ന ഇവയുടെ മുകളിൽ നിന്ന് മഞ്ഞ നിറത്തിലുള്ള ഒരു പൊടിയും ഉണ്ടാകും. മഴയും കൂടിയ ആദ്രതയും മണ്ണിലെ ഉയർന്ന നൈട്രജൻ സാന്നിദ്ധ്യവും ഈ രോഗമുണ്ടാകുന്നതിനുള്ള അനുകൂലകങ്ങളാണ്. കാറ്റ്, ഈ ഫംഗസ്സ് രോഗത്തിന്റെ ബീജങ്ങൾ ഒരു ചെടിയിൽ നിന്ന് മറ്റൊരു ചെടിയിലേയ്ക്ക് പകരുന്നത് സഹായിക്കുന്നു. പൂക്കുന്ന ഘട്ടത്തിലാണ് ഈ രോഗം ചെടിയെ ബാധിക്കുന്നത്.

നിയന്ത്രണ മാർഗ്ഗങ്ങൾ[7] തിരുത്തുക

  • പൂവിടുന്ന സമയത്ത് വരമ്പിലെ കളകൾ നിയന്ത്രിയ്ക്കുക.
  • വിളവെടുപ്പിനുശേഷം രോഗം ബാധിച്ച വിത്തുകൾ, കതിരുകൾ, ചെടിയുടെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്യുക.
  • സ്ഥിരമായി വെള്ളം കൂട്ടിയിടുന്നതിനുപകരം, ഒന്നിടവിട്ട ഇടവേളകളിൽ വെള്ളം കുറച്ചുകൊണ്ടുവന്ന് വളരാളിനിട്ടും കുതർത്തിയും ആൎദ്രത കുറച്ചുകൊണ്ടുവരുക.
  • നൈട്രജൻ വളകൾ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.
  • ഗുണമേന്മയുള്ള, രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിക്കുക.
  • 52ഡിഗ്രിയിൽ പത്തുമിനിറ്റുനേരം വിത്തുകൾ പരിചരിക്കുക.
  • രോഗ ബാധിത പ്രദേശങ്ങളിൽ 50 ശതമാനത്തിൽ കൂടുതൽ പൂ നിരന്നു കഴിയുമ്പോൾ ടിൽറ്റ് 1 ML/ലി അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് 2g/ലി അല്ലെങ്കിൽ സ്യൂഡോമോണസ് 20g/ലി എന്ന തോതിൽ ലായനി തയ്യാർ ചെയ്ത് ഉച്ചയ്ക്ക് 3 മണിക്ക് ശേഷം തളിക്കുക[8].

അവലംബം തിരുത്തുക

  1. "വിളപരിപാലന ഗവേഷണത്തിന് അംഗീകാരവുമായി പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രം". 14 ഏപ്രിൽ 2016. Archived from the original on 2019-12-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-09. Retrieved 2017-02-06.
  3. "ഭീഷണിയായി കോൾ പടവുകളിൽ 'ലക്ഷ്മി' രോഗം". കാട്ടകാമ്പാൽ. Retrieved 14 ഏപ്രിൽ 2012.[പ്രവർത്തിക്കാത്ത കണ്ണി]
  4. "നമ്മുടെ നാട്ടറിവുകൾ (നെല്ല്)". Archived from the original on 2017-02-03. Retrieved 2017-02-06.
  5. http://www.puzha.com/blog/nattariv-chandi_abraham-karshika9/
  6. "False smut - IRRI Rice Knowledge Bank". knowledgebank.irri.org. Retrieved 6 ഫെബ്രുവരി 2017.
  7. K. Karunanithi; R. Rajendran. "Managing false smut disease in rice". The Hindu. Archived from the original on 2017-01-26. Retrieved 6 ഫെബ്രുവരി 2014.
  8. http://www.krishi.info/query/query_details/4110[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ലക്ഷ്മീരോഗം&oldid=3843311" എന്ന താളിൽനിന്ന് ശേഖരിച്ചത്