റോബിൻ സിങ്

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

രബീന്ദ്ര രാമനാരായൺ "റോബിൻ" സിങ് (ഉച്ചാരണം (ജനനം: 1963 സെപ്റ്റംബർ 14, ട്രിനിഡാഡ്) ഒരു മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ ഇടം നേടിയിരുന്നത്. ഇന്ത്യൻ ഏകദിന ക്രിക്കറ്റിന് വളരെയധികം സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. വിരമിക്കലിന് ശേഷം കുറച്ചുകാലം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ചായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മുംബൈ ഇന്ത്യൻസ് ടീമിന്റെ പരിശീലകനായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.[1]

റോബിൻ സിങ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്രബീന്ദ്ര രാമനാരായൺ സിങ്
ജനനം (1963-09-14) 14 സെപ്റ്റംബർ 1963  (60 വയസ്സ്)
പ്രിൻസസ് ടൗൺ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ
ബാറ്റിംഗ് രീതിഇടംകൈയ്യൻ ബാറ്റ്
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം പേസ്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്7 ഒക്ടോബർ 1998 v സിംബാബ്‌വെ
ആദ്യ ഏകദിനം11 മാർച്ച് 1989 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം3 ഏപ്രിൽ 2001 v ഓസ്ട്രേലിയ
പ്രാദേശിക തലത്തിൽ
വർഷംടീം
1981/82–2001/02തമിഴ്നാട്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം
കളികൾ 1 136
നേടിയ റൺസ് 27 2336
ബാറ്റിംഗ് ശരാശരി 13.50 25.95
100-കൾ/50-കൾ -/- 1/9
ഉയർന്ന സ്കോർ 15 100
എറിഞ്ഞ പന്തുകൾ 60 3734
വിക്കറ്റുകൾ - 69
ബൗളിംഗ് ശരാശരി - 43.26
ഇന്നിംഗ്സിൽ 5 വിക്കറ്റ് - 2
മത്സരത്തിൽ 10 വിക്കറ്റ് - n/a
മികച്ച ബൗളിംഗ് - 5/22
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 5/- 33/-
ഉറവിടം: [1], 9 ജനുവരി 2013

കളി ശൈലി തിരുത്തുക

മികച്ച ഒരു ഇടംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമായിരുന്നു അദ്ദേഹം. അക്കാലത്തെ മികച്ച ഒരു ഫീൽഡറായും അദ്ദേഹം കണക്കാക്കപ്പെടുന്നു. വിക്കറ്റുകൾക്കിടയിലെ മികച്ച ഓട്ടവും അദ്ദേഹത്തിന് വളരെയധികം ശ്രദ്ധേയത നേടിക്കൊടുത്തു.

ആഭ്യന്തര ക്രിക്കറ്റിൽ തിരുത്തുക

ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാട് ക്രിക്കറ്റ് ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. 1981-82 സീസണിലാണ് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം 6000ലേറെ റൺസും 172 വിക്കറ്റുകളും നേടിയിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റിൽ തിരുത്തുക

1989 മാർച്ച് 11ന് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലാണ് അദ്ദേഹം രാജ്യാന്തര ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആ പരമ്പരക്കുശേഷം ടീമിൽ സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹം 7 വർഷങ്ങൾക്കുശേഷമാണ് ടീമിൽ സ്ഥിരമായ സ്ഥാനം നേടിയത്. 136 ഏകദിന മത്സരങ്ങളിൽ നിന്ന് 26 റൺസ് ശരാശരിയോടെ 2336 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 69 വിക്കറ്റുകളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടിണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന് ശോഭിക്കാൻ കഴിഞ്ഞില്ല ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്. 2001 ഏപ്രിലിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് അദ്ദേഹം വിരമിച്ചു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  • റോബിൻ സിങ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
  • റോബിൻ സിങ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=റോബിൻ_സിങ്&oldid=2784669" എന്ന താളിൽനിന്ന് ശേഖരിച്ചത്