കോഴിക്കോട്ടു നിന്ന് പ്രസിദ്ധീകരിക്കുന്ന ആനുകാലിക വാരികയാണ് രിസാല. സന്ദേശം എന്നർത്ഥം വരുന്ന ഒരു അറബി വാക്കാണ് രിസാല. ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)യാണ് ഇതിന്റെ പ്രസാധകർ. 1983 നവംബറിൽ ആരംഭിച്ച രിസാല 1984 ജനുവരി മുതൽ 1988 ഡിസംബർ വരെ മാസികയായി പ്രസിദ്ധീകരിച്ചു. പിന്നീട് 1989 ജനുവരി മുതൽ 1994 മെയ്‌ വരെ ദൈവവാരികയായും 1994 ജൂൺ രണ്ടു മുതൽ ആഴ്ചപ്പതിപ്പായുമാണ് രിസാല പുറത്തിറങ്ങിയത്‌. മതം, സാമൂഹികം, സാംസ്കാരികം, ചരിത്രം, ശാസ്ത്രം, സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തർദേശീയം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എസ്‌. എസ്‌. എഫ്‌) എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുഖപ്പത്രമാണ് രിസാല വാരിക.

രിസാല വാരിക
Editor-in-Chiefസുലൈമാൻ സഖാഫി മാളിയേക്കൽ
ഗണംReligious and social magazine
പ്രസിദ്ധീകരിക്കുന്ന ഇടവേളWeekly
പ്രധാധകർIslamic Publishing Bureau (വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി).
രാജ്യംIndia
പ്രസിദ്ധീകരിക്കുന്ന പ്രദേശംKozhikode
ഭാഷMalayalam
വെബ് സൈറ്റ്risalaonline.com



പ്രവാസി രിസാല എന്ന പേരിൽ പ്രവാസിമലയാളികൾക്കായി ഒരു പ്രസിദ്ധീകരണവും സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (സുന്നി സ്റ്റുഡന്റ്സ് ഫെഡെറേഷൻ - എസ്.എസ്.എഫ്) പ്രവാസി ഘടകമായ രിസാല സ്റ്റഡി സർക്കിൾ ഗൾഫിൽ പുറത്തിറക്കുന്നുണ്ട്. 2009 ജൂൺ 12 മുതൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രവാസി രിസാല ഇസ്‌ലാമിക ലേഖനങ്ങൾക്കു പുറമേ പ്രവാസി മലയാളികളുടെ പൊതുവായ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നു.


അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രിസാല_വാരിക&oldid=4079538" എന്ന താളിൽനിന്ന് ശേഖരിച്ചത്