1996-ൽ പച്ചിലയിൽ നിന്നും പെട്രോൾ ഉണ്ടാക്കി എന്നവകാശപ്പെട്ടയാളാണ്, തമിഴ്‌നാട്ടിലെ ഇടയംകുളം ഗ്രാമത്തിൽ നിന്നും ഉള്ള രാമർ പിള്ള. കണ്ടുപിടിത്തം വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഐ.ഐ.ടി.യിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെയും സി.ബിഐ. ഉദ്യോഗസ്ഥരുടെയും മുന്നിൽ പരീക്ഷണം വിജയകരമായി നടത്താൻ സാധിക്കാതെ അറസ്റ്റിലാകുകയും ചെയ്തു. പിന്നീട് 2014-ൽ താൻ കണ്ടെത്തിയത് പെട്രോളല്ലെന്നും ജൈവ ഇന്ധനമാണെന്നും ഡെന്മാർക്കിലെയും സിംഗപ്പൂരിലേയും ശാസ്ത്രജ്ഞന്മാരുടെ അംഗീകാരം നേടിയ ഇതിനെ വീണ്ടും വിപണിയിൽ ഇറക്കാൻ ശ്രമിക്കുമെന്നും അവകാശപ്പെടുന്നു.[1][2]

രാമർ പിള്ള
ജനനം
ദേശീയതഇന്ത്യ
അറിയപ്പെടുന്നത്പച്ചിലയിൽ നിന്നും പെട്രോൾ ഉത്പാദിപ്പിക്കാമെന്ന അവകാശവാദം

അവലംബങ്ങൾ തിരുത്തുക

  1. "രാമർ പെട്രോൾ പുതിയ കുപ്പിയിൽ". മലയാളമനോരമ. 2014 ഫെബ്രുവരി 11. Archived from the original (പത്രലേഖനം) on 2014-02-11 11:59:02. Retrieved 2014 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. "രാമർ പെട്രോളിലെ നഗ്നസത്യങ്ങൾ". ബൂലോകം. 2014 ഫെബ്രുവരി 11. Archived from the original (പത്രലേഖനം) on 2014-02-11 10:51:21. Retrieved 2014 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=രാമർ_പിള്ള&oldid=3315643" എന്ന താളിൽനിന്ന് ശേഖരിച്ചത്