ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവകാരിയുമാണ് രാജേന്ദ്ര ലാഹിരി എന്ന രാജേന്ദ്രനാഥ് ലാഹിരി (1901–1927). ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ പോലുള്ള സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവം നടത്തിയിട്ടുണ്ട്. കകൊരി സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇദ്ദേഹത്തെ 1927 ഡിസംബർ 17-ന് തൂക്കിലേറ്റി.[1]

Rajendra Nath Lahiri
ജനനം(1901-06-29)29 ജൂൺ 1901
മരണം17 ഡിസംബർ 1927(1927-12-17) (പ്രായം 26)
മരണ കാരണംExecution by hanging
ദേശീയതBritish Indian
വിദ്യാഭ്യാസംBanaras Hindu University
തൊഴിൽRevolutionary
സംഘടന(കൾ)Hindustan Republican Association
പ്രസ്ഥാനംIndian independence movement
മാതാപിതാക്ക(ൾ)
ഉത്തർപ്രദേശിലെ ഗോണ്ട ജില്ലാ ജയിലിലുള്ള രാജേന്ദ്രനാഥ് ലാഹിരിയുടെ പ്രതിമ

ജീവിത രേഖ തിരുത്തുക

1901 ജൂൺ 29-ന് ബംഗാൾ പ്രവിശ്യയിലെ പാബ്ന ജില്ലയിലുള്ള മോഹൻപൂർ ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് രാജേന്ദ്രലാഹിരിയുടെ ജനനം. മോഹൻപൂർ ഗ്രാമം ഇപ്പോൾ ബംഗ്ലാദേശിലാണ്. ക്രാന്തികാരിക്ഷിതി മോഹൻ ലാഹിരിയുടെയും ബസന്ത കുമാരിയുടെയും മകനാണ് അദ്ദേഹം. അനുശീലൻ സമിതിയിൽ പ്രവർത്തിച്ചതിന് അറസ്റ്റിലായ ക്ഷിതീഷ് മോഹൻ ലാഹിരിയുടെ സഹോദരനാണ് രാജേന്ദ്രലാഹിരി.[2]

ദക്ഷിണേശ്വർ ബോംബ് കേസ് തിരുത്തുക

ദക്ഷിണേശ്വർ ബോംബ് കേസിൽ പങ്കെടുത്ത രാജേന്ദ്ര ലഹിരി പിന്നീട് കുറേക്കാലം ഒളിവിലായിരുന്നു. ബനാറസിൽ എത്തിച്ചേർന്ന അദ്ദേഹം അവിടെ പഠനത്തിനു ചേർന്നു. ഉത്തർ പ്രദേശിൽ വിപ്ലവപ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാലത്ത് അദ്ദേഹം മാസ്റ്റർ ഓഫ് ആർട്സ് ബിരുദത്തിനു പഠിക്കുകയായിരുന്നു. പിന്നീട് ചില ബംഗാളി സുഹൃത്തുക്കളുമായി ചേർന്ന് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനിൽ ചേർന്നു പ്രവർത്തനം തുടങ്ങി.[3] ബംഗ് ദാണി മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. വിപ്ലവകാരികൾക്കു പ്രചോദനം നൽകുന്ന നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതി.[4]

കകൊരി കേസ് തിരുത്തുക

പ്രധാന ലേഖനം: കകൊരി സമരം

1925 ഓഗസ്റ്റ് 9-ന് കകൊരി ട്രെയിൻ കൊള്ളയിൽ പങ്കെടുത്തതിന് രാജേന്ദ്ര ലാഹരിയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു. ദക്ഷിണേശ്വർ ബോംബ് കേസിന്റെ വിചാരണയ്ക്കു ശേഷം അദ്ദേഹത്തിന് 10 വർഷത്തെ കഠിനതടവ് ശിക്ഷ ലഭിച്ചു. ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട വിചാരണയും ഇക്കാലത്ത് ലക്നൗവിൽ നടക്കുന്നുണ്ടായിരുന്നു.

മരണം തിരുത്തുക

 
രാജേന്ദ്ര ലാഹിരിയുടെ ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന ശിലാഫലകം. ഗോണ്ട ജില്ലാ ജയിലിലെ കാഴ്ച

കകൊരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ടു വന്ന കോടതി വിധിയെത്തുടർന്ന് 1927 ഡിസംബർ 17-ന് ഗോണ്ട ജില്ലാ ജയിലിൽ വച്ച് രാജേന്ദ്ര ലാഹിരിയെ തൂക്കിലേറ്റി. ഡിസംബർ 19-ന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ ജനരോഷത്തെത്തുടർന്ന് രണ്ടു ദിവസം മുമ്പ് തന്നെ നടപ്പാക്കുകയായിരുന്നു.[5] "ഞാൻ മരിക്കുന്നില്ല, സ്വതന്ത്ര ഭാരതത്തിൽ പുനർജന്മമെടുക്കാൻ പോവുകയാണ്" എന്നതായിരുന്നു ലാഹിരിയുടെ അവസാന വാക്കുകൾ.

മരിക്കുന്നതിന് മുമ്പ് എല്ലാദിവസവും ജയിലിൽ വച്ച് അദ്ദേഹം വ്യായാമം ചെയ്യാറുണ്ടായിരുന്നു. മരണദിവസവും എന്തിനാണ് വ്യായാമം ചെയ്യുന്നതെന്ന് ജയിലർ ചേദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു;

സർ, ഒരു ഹിന്ദുവായതിനാൽ ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നു. അടുത്ത ജന്മത്തിൽ എന്റെ രാജ്യത്തെ സ്വതന്ത്രമാക്കിക്കൊണ്ട് ഞാനെന്റെ ദൗത്യം പൂർത്തിയാക്കും. അതിനായി ആരോഗ്യമുള്ള ഒരു ശരീരം എനിക്കു വേണം. അതുകൊണ്ടാണ് എല്ലാദിവസവും പ്രഭാതത്തിൽ വ്യായാമം ചെയ്യുന്നത്. ഇന്ന് ഈ മഹത്തായ ദിവസം ഞാനെങ്ങനെ എന്റെ പതിവു തെറ്റിക്കും?

— ഈ സംഭാഷണം ഗോണ്ട ജില്ലാ ജയിലിലെ ശിലാഫലകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.[6]

മരണശേഷം തിരുത്തുക

രാജേന്ദ്ര ലാഹിരിയുടെ സ്മരണാർത്ഥം എല്ലാവർഷവും ഡിസംബർ 17-ന് ഉത്തർ പ്രദേശിലെ ഗോണ്ട ജില്ലയിൽ വിപുലമായ ആഘോഷങ്ങൾ നടത്താറുണ്ട്.[7] ഗോണ്ട ജില്ലാ ജയിലിനു മുമ്പിലുള്ള ലാഹിരിയുടെ പ്രതിമയിൽ ഈ ദിവസം പുഷ്പാർച്ചന നടത്തുന്നു.[8][9]

അവലംബം തിരുത്തുക

  1. "काकोरी कांड:जीये वतन के लिए, मरे वतन के लिए". Archived from the original on 2012-05-10. Retrieved 2018-08-18.
  2. "Some Prominent Martyrs of India's Freedom Struggle". All India Congress Committee. Archived from the original on 2009-03-29. Retrieved 18 September 2014.
  3. काकोरी के जाँबाज ‘लाहिड़ी’ आज के दिन फाँसी पर लटके थे![പ്രവർത്തിക്കാത്ത കണ്ണി]
  4. हिंदू पंच, बलिदान अंक, संपादक- कमलादत्त पाण्डेय, नेशनल बुक ट्रस्ट, इंडिया, नयी दिल्ली, चौथी आवृत्ति, २0११, आईएसबीएन : ९७८ ८१ २३७ १८९0 ३ ; पृष्ठ- १५७
  5. "दो दिन पहले दी थी लाहिड़ी को फाँसी". Archived from the original on 2011-12-17. Retrieved 2018-08-18.
  6. बलिदान दिवस पर शिद्दत से याद किये गये लाहिड़ी
  7. बलिदान दिवस 17 को[പ്രവർത്തിക്കാത്ത കണ്ണി]
  8. लाहिड़ी के नाम 17 दिसंबर[പ്രവർത്തിക്കാത്ത കണ്ണി]
  9. लाहिड़ी स्मारक स्थल तक बनेगी सीसी रोड
"https://ml.wikipedia.org/w/index.php?title=രാജേന്ദ്ര_ലാഹിരി&oldid=4012194" എന്ന താളിൽനിന്ന് ശേഖരിച്ചത്