രാജാ മഹേന്ദ്ര പ്രതാപ് സിങ്

ഇന്ത്യൻ പ്രവർത്തകരും പത്രപ്രവർത്തകനും

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, പത്രപ്രവർത്തകനും, എഴുത്തുകാരനും, മാർക്സിസ്റ്റ് വിപ്ലവ സാമൂഹിക പരിഷ്കരണവാദിയായിരുന്ന രാജാ മഹേന്ദ്ര പ്രതാപ് സിങ് (1886 ഡിസംബർ 1 - 1979 ഏപ്രിൽ 29). അദ്ദേഹം ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യൻ ദേശീയവാദികൾ 1915 ഡിസംബർ 1 ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ രൂപീകരിക്കപ്പെട്ട ഒരു ഭരണകൂടമായിരുന്ന താൽക്കാലിക ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ആദ്യം പ്രസിഡന്റ് ആയിരുന്നു.[1] 1940 ൽ രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിൽ അദ്ദേഹം എക്സിക്യൂട്ടീവ് ബോർഡ് ഓഫ് ഇന്ത്യ രൂപീകരിച്ചു.[2] 1911 ൽ ബാൾക്കൻ യുദ്ധത്തിൽ എം.എ.ഓ കോളേജിലെ സഹപാഠികളോടൊപ്പം പ്രവർത്തിച്ചു.[3] 1979 ൽ അദ്ദേഹത്തിന്റെ സേവനങ്ങളുടെ അംഗീകാരമായി, ഭാരതസർക്കാർ അദ്ദേഹത്തിന്റെ നാമത്തിൽ തപാൽ സ്റ്റാമ്പുകൾ വിതരണം ചെയ്തു.[4]

Mahendra Pratap
Mahendra Pratap on a 1979 stamp of India
Member of Parliament, Lok Sabha
ഓഫീസിൽ
1957–1962
വ്യക്തിഗത വിവരങ്ങൾ
ജനനം1 December 1886
മരണം29 April 1979
ദേശീയതIndian
അൽമ മേറ്റർMinto Circle

ആദ്യകാലജീവിതം തിരുത്തുക

ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ മുർസറിൽ, രാജകുടുംബത്തിൽ പ്രതാപ് 1886 ഡിസംബർ 1 ന് ജനിച്ചു. രാജാ ഘാനശ്യാം സിങിന്റെ മൂന്നാമത്തെ പുത്രനായിരുന്നു ഇദ്ദേഹം. മൂന്നു വയസ്സുള്ളപ്പോൾ ഹത്രാസിലെ രാജാ ഹർനാരായൺ സിങ് അദ്ദേഹത്തെ മകനായി ദത്തെടുത്തു.[5]

വിദ്യാഭ്യാസം തിരുത്തുക

1895 ൽ അലിഗഢിലെ സർക്കാർ ഹൈസ്കൂളിൽ പ്രതാപ് പ്രവേശിച്ചു. പക്ഷേ, പിന്നീട് മുഹമ്മദൻ ആംഗ്ലോ-ഓറിയെന്റൽ കോളെജിയേറ്റ് സ്കൂളിലേക്ക് മാറി. ഇത് പിൽക്കാലത്ത് അലിഗഢ് മുസ്ലിം സർവകലാശാല ആയി പരിണമിച്ചു.[6] ഇവിടെ ബ്രിട്ടീഷ് തലവന്മാരും മുസ്ലിം അദ്ധ്യാപകരുടെ കിഴിൽ വിദ്യാഭ്യാസം ലഭിച്ചു. അലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റി ആയി പരിണമിച്ച മുഹമ്മദൻ ആംഗ്ലോ-ഓറിയെന്റൽ കോളെജ് സ്ഥാപകൻ സയ്യിദ് അഹമ്മദ് ഖാൻ ആയിരുന്നു. പ്രതാപ് സിങ് 1905 ൽ ബിരുദം പൂർത്തിയാകാതെ എം.എ.ഓ കോളേജ് ഉപേക്ഷിച്ചു.

നോബൽ സമ്മാനം നാമനിർദ്ദേശം തിരുത്തുക

1932 ൽ അദ്ദേഹത്തെ നൊബേൽ സമാധാന പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[7][8] അദ്ദേഹത്തിന്റെ നാമനിർദ്ദേശം ചെയ്‌ത എൻ.എൻ നീൽസൺ, അദ്ദേഹത്തെ കുറിച്ച് പറഞ്ഞു:

"വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്കായി പ്രതാപ് തന്റെ സ്വത്ത് ഉപേക്ഷിച്ചു. അദ്ദേഹം ബ്രിന്ധാബാനിലെ ഒരു ടെക്നിക്കൽ കോളേജ് സ്ഥാപിച്ചു. 1913 ൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ ഗാന്ധിയുടെ പ്രചാരണത്തിൽ പങ്കെടുക്കുകയുണ്ടായി. അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും സ്ഥിതിഗതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി അദ്ദേഹം ലോകമെങ്ങും സഞ്ചരിച്ചു. 1925 ൽ അദ്ദേഹം ടിബറ്റിലേക്കുള്ള ഒരു ദൗത്യത്തിൽ ചെന്നു ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം പ്രധാനമായും അഫ്ഘാനിസ്ഥാനിനു വേണ്ടി ഒരു അനൌദ്യോഗിക സാമ്പത്തിക ദൗത്യത്തിലായിരുന്നു. എന്നാൽ ഇന്ത്യയിലെ ബ്രിട്ടീഷ് ക്രൂരതകളെ വെളിപ്പെടുത്താനും അദ്ദേഹം ആഗ്രഹിച്ചു. അവൻ തന്നെത്താൻ ശക്തിയില്ലാത്തതും ദുർബലവുമായവരുടെ ദാസൻ എന്നു വിളിച്ചു."

"Pratap gave up his property for educational purposes, and he established a technical college at Brindaban. In 1913 he took part in Gandhi's campaign in South Africa. He traveled around the world to create awareness about the situation in Afghanistan and India. In 1925 he went on a mission to Tibet and met the Dalai Lama. He was primarily on an unofficial economic mission on behalf of Afghanistan, but he also wanted to expose the British brutalities in India. He called himself the servant of the powerless and weak."

താൽക്കാലിക ഗവണ്മെന്റ് ഓഫ് ഇന്ത്യ തിരുത്തുക

1915 ഡിസംബർ 1 ന് ഒന്നാം ലോകമഹായുദ്ധ സമയത്ത് (അദ്ദേഹത്തിന്റെ 28 ാം ജന്മദിനം) അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വച്ച് പ്രതാപ് രൂപീകരിച്ച ഭരണകൂടമായിരുന്നു ഒരു താൽക്കാലിക ഗവണ്മെന്റ് ഓഫ് ഇന്ത്യ. അദ്ദേഹം ഈ ഗവണ്മെന്റിന്റെ ആദ്യം പ്രസിഡന്റ് ആയിരുന്നു.[9]

അവലംബങ്ങൾ തിരുത്തുക

  1. "3 surprising facts about Jat King at the centre of AMU row : India, News - India Today". indiatoday.intoday.in. Retrieved 2015-10-29.
  2. "Life and Times of Raja Mahendra Pratap, by Dr. Vir Singh - Low Price Publications(India)". www.lppindia.com. Archived from the original on 2012-02-24. Retrieved 2015-10-30.
  3. "The Role and Contribution of Raja Mahendra Pratap in Indian Freedom Movement" (PDF). Archived from the original (PDF) on 2021-12-01. Retrieved 2018-09-10.
  4. "India Post".
  5. Bhattacharya, Abinash Chandra (1962). Bahirbharate Bharater Muktiprayas (in Bengali), Kalikata:Firma K.L.Mukhopadhyaya, pp. 9–24
  6. Bhattacharya, Abinash Chandra (1962). Bahirbharate Bharater Muktiprayas (in Bengali), Kalikata:Firma K.L.Mukhopadhyaya, pp. 9–24
  7. "3 surprising facts about Jat King at the centre of AMU row : India, News - India Today". indiatoday.intoday.in. Retrieved 2015-10-29.
  8. The Nomination Database for the Nobel Prize in Peace, 1901–1955
  9. "Looking back at the times". The Hindu. 2015-01-28. ISSN 0971-751X. Retrieved 2015-10-29.

കുറിപ്പുകൾ തിരുത്തുക

  • The Kaiser's Mission to Kabul A Secret Expedition to Afghanistan in World War 1 by Jules Stewart, I.B.Taurus 2014 ISBN 978 178076 875 5978 178076 875 5
  • Dr. Vir Singh (2004), My Life History: 1886-1979, Raja Mahendra Pratap, ISBN 81-88629-24-381-88629-24-3
  • "Mahendra Pratap (Raja)" in Dictionary of National Biography, 1974, Vol.III, pp10–11
  • Les origines intellectuelles du mouvement d'indépendance de l'Inde (1893–1918) by Prithwindra Mukherjee, Paris, 1986 (PhD Thesis)

ബാഹ്യ ലിങ്കുകൾ തിരുത്തുക