രാജാംഗ് നദി, മലേഷ്യയിലെ സാരാവാക്കിലുള്ള ഒരു നദിയാണ്. ബോർണിയോയുടെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ഈ നദി, ഇറാൻ പർവതനിരകളിൽനിന്നാണ് ഉത്ഭവിക്കുന്നത്. 563 കിലോമീറ്റർ കപ്പിറ്റ് നഗരപ്രദേശത്തിലൂടെ ഒഴുകുന്ന ഈ നദി പിന്നീട് ദക്ഷിണ ചൈനാ കടലിൽ പതിക്കുന്നു. മലേഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് രാജാംഗ്.[1] ബലൂയി നദി, കാട്ടിബാസ് നദി, നെഗേമ നദി, ഇറാൻ നദി, പില നദി, ബല്ലെഹ് നദി, ബാങ്കിറ്റ് നദി, കനോവിറ്റ് നദി എന്നിവവായാണ് രാജാംഗ് നദിയുടെ പ്രധാന ഉപനദികൾ.[2]

രാജാംഗ്
River
The Rajang drainage basin
രാജ്യം Malaysia
സ്രോതസ്സ് Iran Mountains
അഴിമുഖം
 - സ്ഥാനം South China Sea, Malaysia
 - ഉയരം 0 m (0 ft)
നീളം 563 km (350 mi)

മലേഷ്യയിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ (160 മീറ്റർ) ജലവൈദ്യുത പദ്ധതിയായ ബാകുൺ ഹൈഡ്രോ ഇലക്ട്രിക്ക് ഡാം പ്രോജക്ട് സ്ഥിതിചെയ്യുന്നത് ബലൂയി നദിയിലാണ്.

അവലംബം തിരുത്തുക

  1. Rajang River Encyclopædia Britannica. URL assessed on 2 September 2012
  2. Rajang River Encyclopædia Britannica. URL assessed on 2 September 2012
"https://ml.wikipedia.org/w/index.php?title=രാജാംഗ്_നദി&oldid=3242592" എന്ന താളിൽനിന്ന് ശേഖരിച്ചത്