രവി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

രവിശങ്കർ ജയദ്രിത ശാസ്ത്രി അഥവാ രവി ശാസ്ത്രി (ജ. മേയ് 27, 1962, മുംബൈ, ഇന്ത്യ) ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്നു. പതിനെട്ടാം വയസിൽ സ്പിൻ ബൗളറായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ശാസ്ത്രി ക്രമേണ ബാറ്റ്സ്മാൻ എന്ന നിലയിൽ ടീമിൽ സ്ഥാനമുറപ്പിച്ചു. പ്രതിരോധാത്മക ബാറ്റിംഗ് ശൈലിയിലൂടെ പേരെടുത്ത ഇദ്ദേഹം ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയതും ഒടുവിൽ ടീമിൽ നിന്നും പുറത്തായതും ഇതേ ശൈലിയുടെ പേരിലായിരുന്നു. പന്ത്രണ്ടു വർഷത്തോളം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു. 1985ലെ ബെൻസൺ ആൻഡ് ഹെഡ്ജസ് ലോക ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരുടെ ചാമ്പ്യൻ എന്ന അപൂർവ ബഹുമതിക്കർഹനായി. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ ബോംബെയെ പ്രതിനിധീകരിച്ചു, ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബായ ഗ്ലാമോർഗനുവേണ്ടിയും കളിച്ചിട്ടുണ്ട്. മത്സരരംഗത്തു നിന്നു വിരമിച്ച ശേഷം ക്രിക്കറ്റ് കമന്ററേറ്റർ എന്ന നിലയിലും ശ്രദ്ധേയനാണ്.നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് കൂടിയാണ് രവി ശാസ്ത്രി.

രവി ശാസ്ത്രി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്രവിശങ്കർ ജയദ്രിത ശാസ്ത്രി
വിളിപ്പേര്രവി
ബാറ്റിംഗ് രീതിവലംകൈയൻ
ബൗളിംഗ് രീതിഇടങ്കൈയൻ പരമ്പരാഗത സ്പിന്നർ
റോൾഓൾറൗണ്ടർ, കമന്റേറ്റർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 151)ഫൈബ്രുവരി 21 1981 v ന്യൂ സീലാൻഡ്
അവസാന ടെസ്റ്റ്ഡിസംബർ 26 1992 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 36)നവംബർ 25 1981 v ഇംഗ്ലണ്ട്
അവസാന ഏകദിനംഡിസംബർ 17 1992 v ദക്ഷിണാഫ്രിക്ക
പ്രാദേശിക തലത്തിൽ
വർഷംടീം
1979–1993ബോംബെ
1987–1991ഗ്ലാമോർഗൻ
1987എം.സി.സി.
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ്ക്ലാസ് ലിസ്റ്റ് എ
കളികൾ 80 150 245 278
നേടിയ റൺസ് 3830 3108 13202 6383
ബാറ്റിംഗ് ശരാശരി 35.79 29.04 44.00 31.13
100-കൾ/50-കൾ 11/12 4/18 34/66 6/38
ഉയർന്ന സ്കോർ 206 109 217 138*
എറിഞ്ഞ പന്തുകൾ 15751 6613 42425 11966
വിക്കറ്റുകൾ 151 129 509 254
ബൗളിംഗ് ശരാശരി 40.96 36.04 44.00 32.18
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2 1 18 5
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 3 n/a
മികച്ച ബൗളിംഗ് 5/75 5/15 9/101 5/13
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 36/– 40/– 141/– 84/–
ഉറവിടം: CricketArchive, സെപ്റ്റംബർ 6 2008


"https://ml.wikipedia.org/w/index.php?title=രവി_ശാസ്ത്രി&oldid=3481026" എന്ന താളിൽനിന്ന് ശേഖരിച്ചത്