രണ്ടാം ഭാവം

മലയാള ചലച്ചിത്രം

ലാൽ ജോസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, തിലകൻ, പൂർണ്ണിമ, ലെന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രണ്ടാം ഭാവം. ഇതിൽ സുരേഷ് ഗോപി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. ജയതാരയുടെ ബാനറിൽ കെ. മനോഹരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മ ആർട്സ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജൻ പ്രമോദ് ആണ്. ഈ ചിത്രഠ ബോക്സ് ഓഫീസ് പരാജയമാണ്.

രണ്ടാം ഭാവം
സംവിധാനംലാൽ ജോസ്‌
നിർമ്മാണംകെ. മനോഹരൻ
രചനരഞ്ജൻ പ്രമോദ്
അഭിനേതാക്കൾസുരേഷ് ഗോപി
ബിജു മേനോൻ
തിലകൻ
പൂർണ്ണിമ
ലെന
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഎസ്. കുമാർ
വിപിൻ മോഹൻ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോജയതാര
വിതരണംഅമ്മ ആർട്സ്
സാഗർ മൂവീസ്
രാജശ്രീ ഫിലിംസ്
റിലീസിങ് തീയതി2001
രാജ്യംഇന്ത്യ
ഭാഷമലയാളം


അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി നവനീത കൃഷ്ണൻ (കിഷൻ) / അനന്തകൃഷ്ണൻ
ബിജു മേനോൻ ജീവൻ
തിലകൻ ഗോവിന്ദ്ജി
നെടുമുടി വേണു കുറുപ്പ്
നരേന്ദ്രപ്രസാദ് കിഷന്റെ അച്‌ഛൻ
ലാൽ മുഹമ്മദ് ഇബ്രാഹിം
ബാബുരാജ് ഷെട്ടി
ഒടുവിൽ ഉണ്ണികൃഷ്ണൻ ഈശ്വരൻ പോറ്റി
അഗസ്റ്റിൻ പുഷ്പാംഗദൻ
ജനാർദ്ദനൻ ഡി.ഐ.ജി
സാദിഖ് സുധാകരൻ നായർ
പൂർണ്ണിമ അഖില
ലെന മണിക്കുട്ടി
ശ്രീവിദ്യ പാർവ്വതി
സുകുമാരി അഖിലയുടെ അമ്മ

സംഗീതം തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.

ഗാനങ്ങൾ
  1. മെഹബൂബേ മെഹബൂബേ – മനോ, വിധു പ്രതാപ് , ദിലീപ്
  2. മറന്നിട്ടുമേന്തിനോ – പി. ജയചന്ദ്രൻ , സുജാത മോഹൻ
  3. കിസെ ലംഹേ കി – ഹരിഹരൻ
  4. വെൺപ്രാവേ – കെ.ജെ. യേശുദാസ്
  5. അമ്മ നക്ഷത്രമേ – കെ.ജെ. യേശുദാസ്
  6. മറന്നിട്ടുമെന്തിനോ – പി. ജയചന്ദ്രൻ
  7. അമ്മ നക്ഷത്രമേ – ദേവാനന്ദ്

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എസ്. കുമാർ, വിപിൻ മോഹൻ
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല മുത്തുരാജ്
ചമയം സി.വി. സുദേവൻ, തോമസ്
വസ്ത്രാലങ്കാരം പളനി, ബാബു
നൃത്തം കൂൾ ജയന്ത്
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഗായത്രി
നിശ്ചല ഛായാഗ്രഹണം പി. ദിനേശൻ
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിർവ്വഹണം സേതു അടൂർ
അസോസിയേറ്റ് ക്യാമറാമാൻ മോഹൻ
ആർട്ട് അസോസിയേറ്റ് ജോസഫ് നെല്ലിക്കൽ
പ്രൊഡക്ഷൻ ഡിസൈൻ കെ. മോഹനൻ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=രണ്ടാം_ഭാവം&oldid=3459224" എന്ന താളിൽനിന്ന് ശേഖരിച്ചത്