രഞ്ജിനി ഹരിദാസ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

കേരളത്തിൽ നിന്നുള്ള ഒരു ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. (ഇംഗ്ലീഷ്: Ranjini Haridas) 2000 ലെ മിസ് കേരള ആയിരുന്നു[1] ഇവർ. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിരുന്നു .ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.

രഞ്ജിനി ഹരിദാസ്
ജനനം (1982-04-23) ഏപ്രിൽ 23, 1982  (41 വയസ്സ്)
തൊഴിൽടെലിവിഷൻ അവതാരക, മോഡൽ
സജീവ കാലം2000 - present

അവാർഡുകൾ തിരുത്തുക

ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് 2010 ൽ ലഭിച്ചു.[2]

സിനിമ തിരുത്തുക

ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി.[3]

എണ്ണം : ചലച്ചിത്രം വർഷം കഥാപാത്രം അഭിനയിച്ചവർ സംവിധായകൻ കുറിപ്പ്
1 ചൈനാടൗൺ 2011 രഞ്ജിനി ഹരിദാസ് മോഹൻലാൽ, ദിലീപ്‌, ജയറാം റാഫി മെക്കാർട്ടിൻ ആദ്യ സിനിമ, അതിഥി താരം.
2 തൽസമയം ഒരു പെൺകുട്ടി 2012 ടെലിവിഷൻ അവതാരക നിത്യാ മേനോൻ, ഉണ്ണി മുകുന്ദൻ ടി.കെ. രാജീവ് കുമാർ അതിഥി താരം
3 എൻട്രി 2013 എസിപി ശ്രേയ ബാബുരാജ് രാജേഷ് അമനകര ആദ്യ നായിക വേഷം.
4 വാട്ട് ദ എഫ് (WTF) 2013 മനോജ്‌ കെ ജയൻ രൂപേഷ്‌ പോൾ മൂന്ന് നായികമാരിൽ ഒരാൾ.
5 ഒറ്റ ഒരുത്തിയും ശരിയല്ല! 2013 പ്രവീൺ അനിദിൽ ശ്യാം പ്രവീൺ നായിക

അവലംബം തിരുത്തുക

  1. മിസ്സ്കേരള.നെറ്റ്, ജേതാക്കളുടെ പട്ടിക, ഇംഗ്ലീഷ്
  2. ഹിന്ദു.കോം[പ്രവർത്തിക്കാത്ത കണ്ണി]
  3. "Ranjini Haridas's bold entry". Timesofindia. Archived from the original on 2013-10-07. Retrieved Mar 19, 2012.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

മുൻഗാമി മിസ് കേരള
2000
പിൻഗാമി
"https://ml.wikipedia.org/w/index.php?title=രഞ്ജിനി_ഹരിദാസ്&oldid=3789509" എന്ന താളിൽനിന്ന് ശേഖരിച്ചത്