ഓട്ടോമൻ സാമ്രാജ്യത്തിലെ തൻസീമാത്ത് പരിഷ്കാരങ്ങളിൽ അതൃപ്തിയുള്ള ഒരു കൂട്ടം ഓട്ടോമൻ തുർക്കിഷ് ബുദ്ധിജീവികൾ 1865-ൽ സ്ഥാപിച്ച ഒരു രഹസ്യ സംഘമായിരുന്നു ദ യംഗ് ഓട്ടോമൻസ് ( തുർക്കിഷ്: Yeni Osmanlılar [1] ), തൻസീമാത്ത് പരിഷ്കാരങ്ങൾ വേണ്ടത്ര പുരോഗമനപരമല്ലെന്ന് അവർ വിശ്വസിച്ചു.[2] ഭരണഘടനാധിഷ്ഠിതമായ ഒരു ഒട്ടോമൻ സാമ്രാജ്യം, ആധുനീകരണത്തിലും പരിഷ്കരണാങ്ങളിലും യൂറോപ്യൻ മാതൃക എന്നിവയായിരുന്നു യങ് ഒട്ടോമൻസിന്റെ ലക്ഷ്യങ്ങൾ.[3]

Namık Kemal
İbrahim Şinasi
Namık Kemal (1840–1888, left) and İbrahim Şinasi (1826–1871, right), two of the most prominent members of the Young Ottomans, both of whom published and printed reformist newspapers and other works in support of constitutionality and democracy in the Ottoman Empire. Although both were repeatedly exiled by the Sultan for their efforts, their work culminated in the (albeit short-lived) adoption of the constitution of 1876 and the First Constitutional Era in the Empire.

പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുണ്ടെങ്കിലും ഇസ്‌ലാമിന്റെ അടിത്തറയിലായിരിക്കണം ഭരണഘടനാധിഷ്ഠിതമായ ഗവണ്മെന്റ് എന്നതിൽ യങ് ഒട്ടോമന്മാരും യോജിച്ചിരുന്നു. ഇസ്‌ലാമിക ആശയങ്ങൾ ലിബറലിസവുമായി സമന്വയിപ്പിച്ചുകൊണ്ട് പാർലമെന്ററി ജനാധിപത്യം[4] വഴി ഒരു ഗവണ്മെന്റ് രൂപീകരിക്കാനായിരുന്നു അവരുടെ പദ്ധതി.[5]

ഇബ്റാഹിം സിനാസി, നാമിക് കമാൽ, അലി സുആവി, സിയാ പാഷ, ആഗ അഫൻദി തുടങ്ങിയ പ്രമുഖർ ഈ സംഘത്തിലെ പ്രധാനികളായിരുന്നു.


അവലംബം തിരുത്തുക

  1. The Turkish name Yeni Osmanlılar literally means "New Ottomans", but the translation "Young Ottomans" is traditional.
  2. Akgunduz, Ahmet; Ozturk, Said (2011). Ottoman History: Misperceptions and Truths. IUR Press. p. 318. ISBN 9090261087.
  3. Lapidus, Ira Marvin (2002). A History of Islamic Societies. Cambridge University Press. p. 496. ISBN 0521779332.
  4. Finkel 2006, p. 475.
  5. A History of the Modern Middle East. Cleveland and Buntin p.78

ഗ്രന്ഥസൂചിക തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Amin, Camron Michael, Benjamin C. Fortna, and Elizabeth B. Frierson. (2007). The Modern Middle East: A Sourcebook for History, Oxford University Press. ISBN 0-199-23631-3ISBN 0-199-23631-3.
  • Kuru, Ahmet T. and Alfred Stepan (2012). Democracy, Islam, and Secularism in Turkey, Columbia University Press. ISBN 0-231-15933-1ISBN 0-231-15933-1.
  • Mardin, Şerif, "Young Ottomans," in The Oxford Encyclopedia of the Modern Islamic World, vol. 4 (New York: Oxford University Press, 1995), 357.
"https://ml.wikipedia.org/w/index.php?title=യങ്_ഒട്ടോമൻസ്&oldid=3533969" എന്ന താളിൽനിന്ന് ശേഖരിച്ചത്