മോഹ്സിൻ ബിൻ അഹമ്മദ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

രണ്ടാം കേരളാനിയമസഭയിൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട[1] ഒരു രാഷ്ട്രീയ പ്രവർത്തകനാണ് മോഹ്സിൻ ബിൻ അഹമ്മദ് (ജനനം:ഫെബ്രുവരി-1906 - മരണം: 19-04-1982). രണ്ടാം കേരളാനിയമസഭയിലെ സ്പീക്കറായിരുന്ന സീതി സാഹിബിന്റെ നിര്യാണാത്തോടനുബന്ധിച്ചുനടന്ന ഉപതിരഞ്ഞെടുപ്പിലാണ് മോഹ്സിൻ ബിൻ അഹമ്മദ് നിയമസഭാ സാമാജികനായത്.

മോഹ്സിൻ ബിൻ അഹമ്മദ്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
സെപ്റ്റംബർ 28 1961 – സെപ്റ്റംബർ 10 1964
മുൻഗാമികെ.എം. സീതി സാഹിബ്
പിൻഗാമിസി. മുഹമ്മദ് കുട്ടി
മണ്ഡലംകുറ്റിപ്പുറം
വ്യക്തിഗത വിവരങ്ങൾ
ജനനം(1906-02-00)ഫെബ്രുവരി , 1906
മരണംഏപ്രിൽ 19, 1982(1982-04-19) (പ്രായം 76)
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
As of ജൂൺ 16, 2020
ഉറവിടം: നിയമസഭ

അലിഗർ സർവ്വകലാശാലയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ മോഹ്സിൻ വിദ്യാഭ്യാസ വകുപ്പിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് സ്കൂൾസ്, മലപ്പുറം ഗേൾസ് ഹൈസ്കൂളിന്റെ പ്രധാനാധ്യാപകൻ, മലപ്പുറം ഡി.ഇ.ഒ. എന്നീനിലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം മുസ്ലീം ലീഗിനെയാണ് നിയമസഭയിൽ പ്രതിനിധീകരിച്ചത്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മോഹ്സിൻ_ബിൻ_അഹമ്മദ്&oldid=3571248" എന്ന താളിൽനിന്ന് ശേഖരിച്ചത്