അരേസി സസ്യകുടുംബത്തിലെ ഒരു അലങ്കാരസസ്യമാണ് മൊൺസ്റ്റിറ (ആംഗലേയം:Monstera). ഇലകൾ നിറയെ കീറിയതുപോലെ കാണപ്പെടുന്ന ഈ അലങ്കാരച്ചെടിയുടെ ജന്മദേശം അമേരിക്കയിലെ മെക്സിക്കോ മുതൽ പനാമ വരെയുള്ള വനപ്രദേശങ്ങളാണെന്നു കരുതുന്നു. പടർന്നു കയറുന്ന സ്വഭാവം കാണിക്കുന്ന ഈ സസ്യം ഉഷ്ണമേഖലാ കാലാവസ്ഥയും ഭാഗീകമായ തണലും ഇഷ്ടപ്പെടുന്ന ഒരു സസ്യമാണ്.

മൊൺസ്റ്റിറ
Monstera deliciosa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Monstera Adans.
Species

See text.

സവിശേഷതകൾ തിരുത്തുക

തൈകളിൽ കാണപ്പെടുന്ന ഇലകൾക്ക് ഹൃദയാകാരവും കീറലും ഉണ്ടായിരിക്കുകയില്ല എങ്കിലും ചെടി നല്ല രീതിയിൽ വളരുമ്പോൾ തിളക്കമാർന്ന പച്ച ഇലകൾ കീറിയതുപോലെ കാണപ്പെടുന്നു. വൃക്ഷങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഈ അലങ്കാരചെടിക്ക് വായുവേരുകൾ കാണപ്പെടുന്നു. ഈ ചെടിയിൽ നിന്നും ലഭിക്കുന്ന സെറിമാൻ എന്നറിയപ്പെടുന്ന കായ്കൾ ഭക്ഷ്യയോഗ്യമാണ്. എങ്കിലും മറ്റ് ഭാഗങ്ങൾക്ക് വിഷാംശം കാണപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൊൺസ്റ്റിറ&oldid=3977604" എന്ന താളിൽനിന്ന് ശേഖരിച്ചത്