ഗ്രീൻ ഓസ്‌കാർ പുരസ്കാരം മൂന്ന് തവണ നേടിയ പ്രമുഖ കെനിയൻ പരിസ്ഥിതി ഡോക്കുമെന്ററി സംവിധായകനാണ് മൈക് പാണ്‌ഡേ(ജനനം :). പ്രകൃതി നേരിടുന്ന വെല്ലുവിളികളേയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളേയും പ്രകൃതിയും മനുഷ്യനുമായുള്ള ആത്മബന്ധത്തേയും കുറിക്കുന്ന ഡോക്കുമെന്റികളാണ് പാണ്ഡേയുടേത്. ആഗോള പരിസ്ഥിതി സംരക്ഷണത്തിന് നൽകുന്ന സി.എം.എൻ.-യു.എൻ.പി. അവാർഡ് ഉൾപ്പെടെ വിവിധ രാജ്യാന്തര മേളകളിൽനിന്നും 300-ലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.[1]

മൈക് പാണ്‌ഡേ
The President of IDPA, Mike Pandey addressing a press conference, at the 45th International Film Festival of India (IFFI-2014), in Panaji, Goa on November 26, 2014.jpg
മൈക് പാണ്‌ഡേ, IFFI (2014)
ജനനം
നയ്റോബി, കെനിയ
ദേശീയതഭാരതീയൻ
തൊഴിൽProducer at Riverbank Studios
അറിയപ്പെടുന്നത്Conservation of Wildlife
വെബ്സൈറ്റ്http://www.riverbankstudios.com/

ജീവിതരേഖ തിരുത്തുക

കെനിയയിൽ ജനിച്ചു. നയ്റോബി ദേശീയ പാർക്കിനു സമീപമായിരുന്നു കുടുംബം താമസിച്ചിരുന്നത്. സഹോദരൻ ഈശ്വറിനോടൊപ്പം ഏഴു വയസ്സുമുതൽ ക്യാമറ ഉപയോഗിക്കാനാരംഭിച്ചു. [2]യു.കെയിലും യു.എസിലുമായി പഠനം പൂർത്തിയാക്കി. റസിയ സുൽത്താന, ബേത്താബ്, ഗസബ് തുടങ്ങിയ ചിത്രങ്ങളിലെ സ്പെഷ്യൽ ഇഫക്ട് ഡയറക്ടറായി പ്രവർത്തിച്ചു.

ഗ്രീൻ ഓസ്‌കാർ അവാർഡ് നേടിയ 'ലാസ്റ്റ് മൈഗ്രേഷൻ: വൈൽഡ് എലിഫന്റ് ക്യാപ്ച്ചർ ഇൻ സാർഗുജ', 'വാനിഷിങ് ജെയിന്റ്' എന്നിവയാണ് പ്രധാന ഡോക്യുമെന്ററികൾ. 30 വർഷത്തോളം മൈക് പാണ്‌ഡേയും സംഘവും ശേഖരിച്ച ദൃശ്യങ്ങളുപയോഗിച്ച് നിർമ്മിച്ച 'ബ്രോക്കൺ വിംഗ്‌സ് ആന്റ് വാനിഷിങ് വൾച്ചേഴ്‌സ്', കഴുകൻമാരുടെ വംശനാശത്തിലേക്കു നയിക്കുന്നത് ഡൈക്ലോഫെനാക് മരുന്നിന്റെ വ്യാപകമായ ഉപയോഗമാണെന്ന് സമർത്ഥിക്കുന്ന ചിത്രമാണ്. 'ലാസ്റ്റ് മൈഗ്രേഷൻ; വൈൽഡ് എലിഫെന്റ് ക്യാപ്ച്ചർ ഇൻ സാർഗുജ' ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കാട്ടാനപിടിത്തത്തെ വിശകലനം ചെയ്യുന്ന ഡോക്കുമെന്ററിയാണ്. നിലനിൽപ്പിനായി മനുഷ്യനും മൃഗങ്ങളും നടത്തുന്ന പോരാട്ടവും അതിന്റെ പ്രത്യാഘാതങ്ങളും ഈ സൃഷ്ടി അനാവരണം ചെയ്യുന്നു. ഏറ്റവും പഴക്കമേറിയ ജീവവർഗ്ഗമായ ഞണ്ടുകളെ ചിത്രീകരിച്ചിരിക്കുന്ന ഡോക്കുമെന്ററിയാണ് 'ടൈംലെസ് ട്രാവലർ: ദ ഹോഴ്‌സ്-ഷു-ക്രാബ്'. ഈ ഡോക്കുമെന്ററി മുന്നോട്ടുവച്ച മുന്നറിയിപ്പിന്റെ ഫലമായി ഞണ്ടുകളെ സംരക്ഷിക്കപ്പെടേണ്ട ജീവികളുടെ ഗണത്തിൽ ഉൾപ്പെടുത്തി.[3] 2004-ൽ ഗ്രീൻ ഓസ്‌കാർ അവാർഡ് കരസ്ഥമാക്കിയ ആനകളെക്കുറിച്ചുള്ള ചിത്രമായ 'വാനിഷിങ് ജെയിന്റ്'ഉം ഇന്ത്യയിലെ പുരാതന ഗോത്രവർഗമായ കുറുംബസമുദായത്തെ നീലഗിരിക്കുന്നുകളുടെ പശ്ചാത്തലത്തിൽ ദൃശ്യവത്ക്കരിക്കുന്ന 'കുറുമ്പാസ്: ചിൽഡ്രൻ ഓഫ് ദ ബ്ലു മൗണ്ടൻസ്'ഉം പ്രശസ്ത ചിത്രങ്ങളാണ്.

ഡോക്കുമെന്ററികൾ തിരുത്തുക

  • 'ലാസ്റ്റ് മൈഗ്രേഷൻ: വൈൽഡ് എലിഫന്റ് ക്യാപ്ച്ചർ ഇൻ സാർഗുജ'
  • 'വാനിഷിങ് ജെയിന്റ്'
  • 'ബ്രോക്കൺ വിംഗ്‌സ് ആന്റ് വാനിഷിങ് വൾച്ചേഴ്‌സ്'
  • ടൈംലെസ് ട്രാവലർ: ദ ഹോഴ്‌സ്-ഷു-ക്രാബ്'
  • 'കുറുമ്പാസ്: ചിൽഡ്രൻ ഓഫ് ദ ബ്ലു മൗണ്ടൻസ്'

പുരസ്കാരങ്ങൾ തിരുത്തുക

  • സി.എം.എൻ.-യു.എൻ.പി. അവാർഡ്
  • ഗ്രീൻ ഓസ്‌കാർ പുരസ്കാരം (മൂന്ന് തവണ)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-05. Retrieved 2013-06-03.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-23. Retrieved 2013-06-03.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-17.

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Pandey, Mike
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH Nairobi, Kenya
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മൈക്_പാണ്ഡേ&oldid=3807424" എന്ന താളിൽനിന്ന് ശേഖരിച്ചത്