മേരി എല്ല നോയ്‌സ് ഫാർ (1853 — ജനുവരി 1, 1938) സൗത്ത് ഡക്കോട്ടയിലെ പിയറി ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ഓസ്റ്റിയോപതിക് ഫിസിഷ്യൻ, അദ്ധ്യാപകൻ, ക്ലബ്ബ് വുമൺ, വോട്ടവകാശത്തിനായി വാദിച്ച വ്യക്തി എന്നിവയായിരുന്നു. ഇംഗ്ലീഷ്:Mary Ella Noyes Farr.

Mary Noyes Farr
A middle-aged white woman with her hair in an updo, and curly bangs
Mary Noyes Farr, from an 1895 publication
ജനനം
Mary Ella Noyes

1853
മരണംJanuary 1, 1938
ദേശീയതAmerican
തൊഴിൽPhysician, suffragist, educator, clubwoman

ജീവിതരേഖ

തിരുത്തുക

റൂഫസ് എച്ച് നോയിസിന്റെയും പേഷ്യൻസ് ഗോർഡൻ ഹാൾ നോയിസിന്റെയും മകളായി ന്യൂ ഹാംഷെയറിലെ ലാൻഡാഫിൽ 1853-ൽ മേരി എല്ല നോയ്‌സ് ജനിച്ചു. പെൻസിൽവാനിയയിലെ രാഷ്ട്രീയക്കാരനും തടിക്കച്ചവടക്കാരനുമായ ആമോസ് സി. നോയ്സ് അവളുടെ അമ്മാവനായിരുന്നു. [1] അവൾ മസാച്യുസെറ്റ്സിലെ ആൻഡോവറിലെ ഫിലീന മക്കീന്റെ സ്കൂളിൽ ചേർന്നു. ന്യൂ ഹാംഷെയർ, അയോവ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിൽ ഒരു യുവതിയായിരിക്കെ അവർ സ്കൂളിൽ പഠിപ്പിച്ചു [2]

ഔദ്യോഗിക ജീവിതം

തിരുത്തുക

1882 [3] ൽ നോയ്സ് തന്റെ ഭർത്താവിനും ഇളയ സഹോദരനുമൊപ്പം സൗത്ത് ഡക്കോട്ടയിലേക്ക് മാറി. അവൾ സൗത്ത് ഡക്കോട്ടയിലെ ഹാരോൾഡിൽ ഒരു സ്ത്രീ വേഷങ്ങൾ ഉണ്ടാക്കുന്ന സംരഭം നടത്തി. 1889 ന് ശേഷം പിയറിയിൽ, അവൾക്ക് ഒരു ആർട്ട് സ്റ്റുഡിയോ ഉണ്ടായിരുന്നു, കൂടാതെ പിയറി യൂണിവേഴ്സിറ്റിയിൽ കല പഠിപ്പിക്കുകയും ചെയ്തു. 1893-ൽ ചിക്കാഗോയിൽ നടന്ന വേൾഡ്സ് കൊളംബിയൻ എക്‌സ്‌പോസിഷനിൽ സൗത്ത് ഡക്കോട്ടയുടെ സംഭാവനയെക്കുറിച്ച് അവർ പ്രവർത്തിച്ചു. [3] [4] 1895-ൽ ഡെൻവറിൽ നടന്ന നാഷണൽ എഡ്യൂക്കേറ്റേഴ്സ് അസോസിയേഷൻ മീറ്റിംഗിൽ സൗത്ത് ഡക്കോട്ടയുടെ പ്രതിനിധികളിൽ ഒരാളായിരുന്നു അവർ.

റഫറൻസുകൾ

തിരുത്തുക
  1. "Mrs. Mary Ella Farr". World's Columbian Exposition Illustrated. 3: 284. December 1893.
  2. New Hampshire Women: A Collection of Portraits and Biographical Sketches of Daughters and Residents of the Granite State ... (in ഇംഗ്ലീഷ്). New Hampshire Publishing Company. 1895. p. 47.
  3. 3.0 3.1 New Hampshire Women: A Collection of Portraits and Biographical Sketches of Daughters and Residents of the Granite State ... (in ഇംഗ്ലീഷ്). New Hampshire Publishing Company. 1895. p. 47.
  4. "Mrs. Mary Ella Farr". World's Columbian Exposition Illustrated. 3: 284. December 1893.
"https://ml.wikipedia.org/w/index.php?title=മേരി_നോയെസ്_ഫാർ&oldid=3842276" എന്ന താളിൽനിന്ന് ശേഖരിച്ചത്