മെഡലിൻ മില്ലർ

അമേരിക്കന്‍ എഴുത്തുകാരന്‍

പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയാണ് മെഡലിൻ മില്ലർ(ജനനം : 4 ജൂലൈ 1978).2012 ലെ എഴുത്തുകാരികൾക്കായുള്ള ഓറഞ്ച് സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്.

മെഡലിൻ മില്ലർ
ജനനം (1978-07-24) ജൂലൈ 24, 1978  (45 വയസ്സ്)[1]
Boston, United States
തൊഴിൽTeacher, novelist
ശ്രദ്ധേയമായ രചന(കൾ)The Song of Achilles
അവാർഡുകൾOrange Prize for Fiction
2012
വെബ്സൈറ്റ്
http://www.madelinemiller.com/

ജീവിതരേഖ തിരുത്തുക

അമേരിക്കയിലെ ബോസ്റ്റണിലായിരുന്നു മെഡലിൻ മില്ലറുടെ ജനം. ന്യൂയോർക്ക് സിറ്റിയിലും ഫിലാഡെൽഫിയയിലുമായി ബാല്യകാലം. ഉപരിപഠനം ബ്രോ സർവകലാശാലയിൽ. യെയ്ൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠിച്ചു. ബിരുദ സമ്പാദനത്തിനുശേഷം ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ പ്രാവീണ്യം നേടി. ഹൈസ്കൂൾ കാലത്തുതന്നെ ചെറുകഥകൾ എഴുതിത്തുടങ്ങിയിരുന്നു. ആദ്യ നോവലായ "ദി സോങ്ങ് ഓഫ് അക്കിലസ്" ആണ് മെഡലിൻ മില്ലറെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. യവന കഥാപാത്രമായ അക്കിലസിനെ നിറഞ്ഞ് സ്നേഹിക്കുന്ന രാജകുമാരന്റെ സാഹസികതകളാണ് ഈ നോവലിലെ ഇതിവൃത്തം.[2]

കൃതികൾ തിരുത്തുക

  • "ദി സോങ്ങ് ഓഫ് അക്കിലസ്"

പുരസ്കാരങ്ങൾ തിരുത്തുക

  • 2012ലെ ഓറഞ്ച് പുരസ്കാരം

അവലംബം തിരുത്തുക

  1. Leonard, Sue (September 24, 2011). "Beginner's Pluck". Irish Examiner. Retrieved June 13, 2012.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-06-21.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മെഡലിൻ_മില്ലർ&oldid=3641704" എന്ന താളിൽനിന്ന് ശേഖരിച്ചത്