ഒരു അവയവത്തിന്റെയോ ഗ്രന്ഥിയുടെയോ മുഖ്യധർമ്മം നിറവേറ്റുന്ന കോശങ്ങളെ ആകെത്തുകയിൽ പറയുന്ന പേരാണ് മൃദൂതകം അഥവാ പാരൻ‌കിമ (Parenchyma). അവയവത്തിന്റെ ധർമ്മം നിറവേറ്റുന്ന പാരൻ‌കിമയെ ദൃഢമായി താങ്ങിനിർത്തുന്നതും അവയവത്തിന്റെ രൂപഘടനയ്ക്ക് കാരണമാകുന്നതുമായ കലകളെ പീഠിക അഥവാ സ്ട്രോമ (stroma) എന്നും പറയുന്നു.[1]

Parenchyma (pale grey) in a plant stem, with scattered veins (darker red)

മൃഗങ്ങളിലെ വിവിധ അവയവങ്ങളും അവയുടെ മൃദൂതകം നിർമ്മിച്ചിരിക്കുന്ന കലകളും:

അവയവം മൃദൂതകം നിർമ്മിക്കപ്പെട്ടിരിക്കുന്ന കല
മസ്തിഷ്കം ന്യൂറോണുകളും ഗ്ലീയൽ കോശങ്ങളും
ഹൃദയം ഹൃദയപേശികൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന മയോസൈറ്റ്
വൃക്ക മൂത്രം അരിക്കാൻ സഹായിക്കുന്ന കലകളായ നെഫ്രോൺ
കരൾ ഹെപ്പറ്റോസൈറ്റ്
ശ്വാസകോശം ശ്വസനിക (bronchiole), വായുകോശം (alveolus) എന്നിവയാണു മുഖ്യഘടകങ്ങൾ. ചില അവസരങ്ങളിൽ അന്തരാളകലയെയും (interstitium) ശ്വാസകോശത്തിലെ രക്തക്കുഴലുകളെയും ശ്വാസകോശമൃദൂതകമായി കണക്കാക്കാറുണ്ട്.
ആഗ്നേയഗ്രന്ഥി ഇസുലിൻ ഉല്പാദനത്തിനു സഹായിക്കുന്ന ലാങർഹാന്റെ ഐലറ്റുകൾ and ബഹിഃസ്രാവി ഗ്രന്ഥി (exocrine) ആയി ധർമ്മം നിർവ്വഹിക്കുന്ന ആഗ്നേയഗ്രന്ഥിയുടെ ഭാഗങ്ങൾ (ആഗ്നേയ ചുളകൾ (pancreatic acini) )
പ്ലീഹ ശ്വേതകല (white pulp), അരുണകല (red pulp)

അവലംബം തിരുത്തുക

  1. Tilley, Larry P. (November 19, 2003). Stedman's Medical Dictionary, 27th Edition. Lippincott Williams & Wilkins. ISBN 978-0781745468. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=മൃദൂതകം&oldid=2236892" എന്ന താളിൽനിന്ന് ശേഖരിച്ചത്