കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ കക്കി റിസോർവോയിനോട് അടുത്തു സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു അണക്കെട്ടാണ് മൂഴിയാർ അണക്കെട്ട്(അപ്പർ മൂഴിയാർ അണക്കെട്ട്). [1] കക്കാട് ജലവൈദ്യുതപദ്ധതി[2][3] ഈ അണക്കെട്ടിലെ ജലം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.[4] 192.5 മീറ്ററായാണ് ജലനിരപ്പിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബിയാണ് അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളും മറ്റു അനുബന്ധനിർമ്മാണപ്രവർത്തനങ്ങളും നടത്തുന്നത്. റാന്നി- ആങ്ങമ്മൂഴി - മൂഴിയാർ - വണ്ടിപ്പെരിയാർ റൂട്ടിൽ ആണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം, അപ്പർ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, മീനാർ, കുള്ളാർ, ഗവി എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസും സ്ഥിതി ചെയ്യുന്നത്.

മൂഴിയാർ അണക്കെട്ട്
അപ്പർ മൂഴിയാർ അണക്കെട്ട്
സ്ഥലംറാന്നി, പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം9°17′41.7372″N 77°07′30.2988″E / 9.294927000°N 77.125083000°E / 9.294927000; 77.125083000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1979
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
ഉയരം19 m (62 ft)
നീളം97 m (318 ft)
സ്പിൽവേകൾ0
റിസർവോയർ
Creates അപ്പർ മൂഴിയാർ റിസർവോ
Power station
Operator(s)KSEB
Commission date1999
Turbines2 x 25 Megawatt (Francis -type)
Installed capacity50 MW
Annual generation262 MU
കക്കാട് പവർ ഹൗസ്

വൈദ്യുതി ഉത്പാദനം തിരുത്തുക

കക്കാട് ജലവൈദ്യുതപദ്ധതിയിൽ 25 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [5] .വാർഷിക ഉൽപ്പാദനം 262 MU ആണ്.1999 സെപ്റ്റംബർ 16 ന് യന്ത്രം കമ്മീഷൻ ചെയ്തു.

കൂടുതൽ കാണുക തിരുത്തുക


അവലംബം തിരുത്തുക

  1. "Upper Moozhiyar Dam D03648-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kakkad Hydroelectric Project JH01238-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "KAKKAD HYDRO ELECTRIC PROJECT-". www.kseb.in.
  4. "Heavy rain: Moozhiyar dam shutters opened". Archived from the original on 2008-09-06. Retrieved 2011-10-22.
  5. "Kakkad Hep Power House PH01245 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മൂഴിയാർ_അണക്കെട്ട്&oldid=3656336" എന്ന താളിൽനിന്ന് ശേഖരിച്ചത്