കേരളീയ വാസ്തുവിദ്യയിലുള്ള ഒരു ഭവനമാണ് മൂന്നുകെട്ട്. മൂന്ന് എടുപ്പുകൾ ഉള്ളതുകൊണ്ട് ഇതിന് ഈ പേര് ലഭിച്ചു. മൂന്നു വശങ്ങളും ചേരുന്നയിടത്ത് ഒരു നടുമുറ്റവും ചില പ്രദേശങ്ങളിൽ കാണാറുണ്ട്. മുൻവശത്ത് ഒരു വരാന്തയോ അതല്ലെങ്കിൽ ഒരു പൂമുഖമോ കൂടി പണിതുചേർത്ത മൂന്നുകെട്ട് വീടുകളും ഉണ്ടാവാറുണ്ട്. കോൺക്രീറ്റ് വീടുകൾ വ്യാപകമായതോടു കൂടി മൂന്നു കെട്ടുകളുടെ നിർമ്മാണം കുറഞ്ഞിട്ടുണ്ട്.

മൂന്നുകെട്ട് - സഹോദരൻ അയ്യപ്പൻ സ്മാരകം , ചെറായി

മുൻകാലങ്ങളിൽ സമൂഹത്തിൽ ജാതീയവും മേധാവിത്വപരമമായ ഔന്നത്യം കാണിക്കുന്നതിന് വീടുകളുടെ ഇത്തരം ഘടന ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. ജന്മിത്തമുള്ള ഉന്നതകുലത്തിൽപ്പെട്ടവർ നാലുകെട്ടും എട്ടുകെട്ടും പതിനാറ് കെട്ടും നിർമ്മിച്ചപ്പോൾ, താഴ്ന്ന ജാതിയിൽ പ്പെട്ട പ്രമുഖർ മൂന്ന് കെട്ട് വീടുകൾ നിർമ്മിച്ചിരുന്നതായി പറയപ്പെടുന്നു. മൂന്നു കെട്ടിൽ നടുമുറ്റത്തിനു ചുറ്റുമായി തെക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെ മൂന്ന് കെട്ടുകളുണ്ട്. ഓലകൊണ്ടുള്ള മേൽക്കൂരകളുമായിരുന്നു ആദ്യകാലങ്ങളിൽ. പിന്നീട് മേച്ചിലോടുകൾ ഉപയോഗിച്ചു. മരം കൊണ്ടുള്ള മച്ച് നിർമ്മിച്ച മൂന്നുകെട്ട് വീടുകളും കണ്ടു വരുന്നുണ്ട്.

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൂന്നുകെട്ട്&oldid=3091294" എന്ന താളിൽനിന്ന് ശേഖരിച്ചത്