മുഹമ്മദ് സഈദ് റമദാൻ അൽ-ബൂത്വി

ഇസ്ലാമിക പണ്ഡിതൻ, ഗവേഷകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് മൂഹമ്മദ് സഈദ് റമദാൻ ബൂത്വി (അറബി:  محمد سعيد رمضان البوطي w 1929 – 21 മാർച്ച് 2013). 2004ൽ ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ് നേടി. അഹ്ലുസുന്നയുടെ ശക്തനായ വാക്താവായി അറിയപ്പെടുന്ന ഇദ്ദേഹം, തുർക്കിയിലെ ജൂലൈക്കയിലാണ് ജനിച്ചത്. തുടർന്ന് പിതാവിനോടെപ്പം ദമസ്‌ക്കസ്സിലേയ്ക്ക് പലായനം ചെയ്തു. സൂഫി ശൈഖായ പിതാവിന്റെ സ്വാധീനത്തിലാണ് വളർന്നത്. ഏഴാമത്തെ വയസ്സിൽ ഖുർആൻ ഹ്യദിസ്ഥമാക്കിയ ശേഷം ഡദാസ്‌ക്കസിലെ മതവിദ്യാലയങ്ങളിൽ നിന്ന് മത പഠനം നടത്തി. പിന്നീട് ഉപരിപഠനങ്ങൾക്കായി ഈജിപ്തിലെ അൽ അസ്ഹറിലേക്ക് പോവുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു. തെ മീമംസ, സാഹിത്യം, തത്ത്വചിന്ത, സാമൂഹ്യശാസ്ത്രം, സാംസ്‌ക്കാരികപഠനങ്ങൾ എന്നീ വിഷയങ്ങളിലായി ഏകദേശം അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സിറിയയിൽ നടന്നു കൊണ്ടിരിക്കുന്ന കലാപങ്ങളോട് ഭരണാനൂകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വലിയ കോളിളക്കമാണുണ്ടാക്കിയത്. 2013 മാർച്ച് 21 ന് മതാധ്യായനം നടത്തി കൊണ്ടിരിക്കവേ ഇദ്ദേഹം ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു.[1]

Great Islamic Scholar of Levant
മുഹമ്മദ് സഈദ് റമദാൻ അൽ-ബൂത്വി
محمد سعيد رمضان البوطي
പൂർണ്ണ നാമംShaykh,Allama, Shaykh of scientist of Levant, Shaheed Al-Mihrab.
ജനനം1929
മരണം2013 മാർച്ച് 21
Ethnicityകുർദ്ദിഷ്, അറബി
കാലഘട്ടംആധുനികം
Regionസിറിയ
വിഭാഗംസുന്നി
സൃഷ്ടികൾകുബ്റൽ യഖീനിയ്യാത്ത് അൽ കൌനിയ്യ

അവലംബം തിരുത്തുക

  1. KARAM, ZEINA. "Sheikh Mohammad Said Ramadan Al Buti, Syrian Pro-Assad Cleric, Killed In Damascus Bombing". Huff Post. Retrieved 23 March 2013.