പുല്ലിന്റെ വംശത്തിലെ ഏകപുഷ്പിയായ ഏറ്റവും വലിയ ചെടിയായ മുള പുഷ്പിച്ചുകഴിഞ്ഞാൽ ഉണ്ടാകുന്ന വിത്തുകളാണ് മുളയരി. പുഷ്പിച്ചതിന് ശേഷം മുളകൾ പൂർണ്ണമായും നശിക്കുകയും മുളയരി വീണിടത്തൊക്കെ മുളച്ചു വരികയും ചെയ്യും. അത്യൂഷ്ണകാലത്തും ഒരു നിശ്ചിത പ്രായം ചെന്നെത്തിയാലുമാണ് മുളകൾ പുഷ്പ്പിക്കാറ് .ഓരോ ഇനം മുളയും നിശ്ചിത ഇടവേളകളിലാണ് പുഷ്പിക്കുന്നത്.ഈ കാലയളവ് ഓരോ ഇനത്തിനും വെവ്വേറേയാണ്. മലബാറിലുള്ളവർ മുളം കാടുകൾക്ക് കായൽ എന്നും മുളയരിക്ക് കായലരി എന്നും പറയാറുണ്ട്.

മുളയരി
പുഷ്പിച്ച മുളകൾ

ചരിത്രം തിരുത്തുക

കടുത്ത ക്ഷാമവും വരൾച്ചയും ഉള്ളപ്പോഴാണ് മുളകൾ പൂഷ്പിക്കാറ് എന്നാണു പഴമക്കാരുടെ വിശ്വാസം. അതുകൊണ്ടു് മുളകൾ പൂത്തുകഴിഞ്ഞാൽ മുളംകാടിനുചുറ്റും ചാണകംമെഴുകി വളരെ വൃത്തിയായി വച്ചതിന് ശേഷം അരികൾ അടിച്ചുകൂട്ടി ശേഖരിക്കാറുണ്ടായിരുന്നു. അരി ഉപയോഗിച്ചു് പായസവും മുളയരിക്കഞ്ഞിയും ഉണ്ടാക്കാറുണ്ട്.

ചിത്രങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുളയരി&oldid=3950377" എന്ന താളിൽനിന്ന് ശേഖരിച്ചത്