കക്കോരി ഗൂഢാലോചനയിൽ പങ്കെടുത്തതിന്റെ പേരിൽ ഒളിവിൽപ്പോയ ഒരു ഇന്ത്യൻ വിപ്ലവകാരിയായിരുന്നു മുരാരി ശർമ്മ[1][2](ഹിന്ദി: मुरारी शर्मा), (1 ജനുവരി 1901 - 2 ഏപ്രിൽ 1982) .[3] 1927 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്ത് വിപ്ലവത്തിനു പണം കണ്ടെത്താനായി നടത്തിയ ട്രെയിൻ ആക്ഷൻ എന്ന കൊള്ളയാണ് കക്കരി ട്രെയിൻ ആക്ഷൻ. പിന്നീടിതിനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വിലയിരുത്തപ്പെട്ടു.[4] മുരാരി ശർമ്മ എന്നത് വ്യാജപേരായതിനാൽ പോലീസിന് അയാളെ കണ്ടെത്താനായില്ല. മുരാരി ലാൽ ഗുപ്ത എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഹിന്ദി അക്കാദമി 1997 ജൂൺ 19 ന് ന്യൂഡൽഹി രാജേന്ദ്ര ഭവനിൽ സംഘടിപ്പിച്ച രാം പ്രസാദ് ബിസ്മിൽ ജയന്തി സംഘോഷിൽ വിപ്ലവ കവിയായ അദ്ദേഹത്തിന്റെ മകൻ ദാമോദർ സ്വരൂപ് 'വിദ്രോഹി' മുഖ്യാതിഥിയായി സംസാരിക്കുന്നതിനിടെയാണ് ഈ വസ്തുത വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ മുദിയ പൻവാർ ഗ്രാമത്തിൽ ഖണ്ഡസാരി[5] (പഞ്ചസാര ഉത്പാദിപ്പിക്കുന്ന വ്യവസായി) ഛോട്ടേ ലാൽ ഗുപ്തയുടെ മകനായി 1901 ജനുവരി 1 ന് അദ്ദേഹം ജനിച്ചു. കക്കോരി ഗൂഡാലോചനയ്ക്കു ശേഷം കുറച്ചുകാലം അദ്ദേഹം ഡൽഹിയിൽ [6]ഒളിവിൽ താമസിച്ചു. പിന്നീട് ജന്മഗ്രാമത്തിലേക്ക് മടങ്ങി. 1982 ഏപ്രിൽ 2-ന് ഷാജഹാൻപൂരിലെ[7] തന്റെ വീട്ടിൽ 81-ാം വയസ്സിൽ അദ്ദേഹത്തിന് സ്വാഭാവിക മരണം സംഭവിച്ചു. ഒരു മനുഷ്യൻ റിക്ഷവലിച്ചിഴക്കുന്നത് അനീതിയാണെന്ന് അദ്ദേഹം കരുതി ഒരു മനുഷ്യൻ നഗരത്തിലൂടെ വലിച്ചിഴക്കുന്നതിനാൽ ജീവിതത്തിലുടനീളം അദ്ദേഹം ഒരു റിക്ഷയിൽ സഞ്ചരിച്ചിട്ടില്ല.

Murari Sharma
ജനനം
Murari Lal Gupta

(1901-01-01)1 ജനുവരി 1901
മരണം2 ഏപ്രിൽ 1982(1982-04-02) (പ്രായം 81)
ദേശീയതIndian
തൊഴിൽFreedom fighter
സംഘടന(കൾ)Hindustan Socialist Republican Association
പ്രസ്ഥാനംIndian Independence Movement

References തിരുത്തുക

  1. Jagdish 'Jagesh' Kalam Aaj Unki Jai Bol Page 157
  2. Dr. Mahaur Bhagwan Das Kakori Shaheed Smriti Page 30
  3. Jagdish 'Jagesh' Kalam Aaj Unki Jai Bol Page 158
  4. "ഇന്ത്യൻ എക്സ്പ്രസ്". ഇന്ത്യൻ എക്സ്പ്രസ്. 19 ഡിസംബർ 2022.
  5. 'Vidrohi' Damodar Swarup Deevar Ke Saaye Mein Page 1
  6. ("Abhyuday" Special Issue Reprint 4 May 1929)
  7. 'Vidrohi' Damodar Swarup Deevar Ke Saaye Mein Page 80
  • Jagdish 'Jagesh' Kalam Aaj Unki Jai Bol 1989 Hindi Pracharak Sansthan P.B.1106 Pishach Mochan Varanasi 221001 U.P. India
  • Dr. Mahaur Bhagwan Das Kakori Shaheed Smriti 1978 2, Mehandi Building, Kaiser Bagh Lucknow 226001 U.P. India
  • Vidyarnav Sharma Yug Ke Devta - Bismil Aur Ashfaq 2004 Praveen Prakashan New Delhi 110030 India ISBN 81-7783-078-3
  • 'Vidrohi' Damodar Swarup Deevar Ke Saaye Mein (Autobiography) 2005 Gandhi Pustakalay Chowk Shahjahanpur 242001 U.P. India
  • Amar Shaheed Ko Naman ("Abhyuday" Special Issue Reprint) 2002 National Archives New Delhi

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുരാരി_ശർമ്മ&oldid=3982619" എന്ന താളിൽനിന്ന് ശേഖരിച്ചത്