ലിനക്സിനു വേണ്ടിയുള്ള ഒരു പുതുതലമുറാ ഡിസ്‌പ്ലേ സെർവർ ആണ് മിർ. ഉബുണ്ടു ലിനക്സിന്റെ സ്രഷ്ടാക്കളായ കാനോനിക്കൽ ലിമിറ്റഡ് ആണ് ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉബുണ്ടുവിന്റെ ഭാവിപതിപ്പുകളിൽ എക്സ് ജാലകവ്യവസ്ഥ, വേലാന്റ് ഡിസ്‌പ്ലേ സെർവറിനു പകരം, മിർ ഡിസ്പ്ലേ സെർവർ കൊണ്ടായിരിക്കും മാറ്റപ്പെടുക.[2][3][4]

മിർ
Original author(s)കാനോനിക്കൽ ലി.
വികസിപ്പിച്ചത്കാനോനിക്കൽ ലി.
ആദ്യപതിപ്പ്2013
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി++
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ്
തരംഡിസ്‌പ്ലേ സെർവർ
വെബ്‌സൈറ്റ്യൂണിറ്റി.ഉബുണ്ടു.കോം/മിർ

2017-ൽ കാനോനിക്കൽ ലിമിറ്റഡ് ഒരു പുതിയ ഡിസ്‌പ്ലേ സെർവെർ വികസിപ്പിക്കുക എന്നത് റദ്ദാക്കുകയും, പകരം മിറിനെ വേയ്ലൻഡ് ഡിസ്‌പ്ലേ സെർവെറിന്റെ ഒരു കമ്പോസിറ്റർ ആക്കി മാറ്റുകയും ചെയ്തു.

വികസനം തിരുത്തുക

മിറിന്റെ വികസനവഴികൾ:

  • ഉബുംടു 13.10: യൂണിറ്റി 7 എക്സ്മിറിനോട് സംയോജിപ്പിച്ച് മിറിൽ പ്രവർത്തിപ്പിക്കും. എക്സിലേക്കുള്ള ഒരു പിൻമാറ്റത്തിന് സൗകര്യമുണ്ടായിരിക്കും.
  • ഉബുംടു 14.04 LTS: യൂണിറ്റി 7 എക്സ്മിറിനോട് സ്വതേ സംയോജിപ്പിച്ച് മിറിൽ പ്രവർത്തിപ്പിക്കും. എക്സിലേക്കുള്ള ഒരു പിൻമാറ്റം എടുത്തുകളയും.
  • ഉബുംടു 14.10: യൂണിറ്റി 8 മിറിനോട് സ്വതേ സംയോജിപ്പിക്കും. പഴയ ആപ്ലിക്കേഷനുകൾക്കായി റൂട്ട്ലെസ് എക്സ് സപ്പോർട്ട് ഉണ്ടാകും.

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Ancell, Robert (14 July 2013). "Releasing 0.0.7". Mir Bazaar. Canonical Ltd. Retrieved 16 July 2013.
  2. "MirSpec – Ubuntu Wiki". Wiki.ubuntu.com. Archived from the original on 2013-03-06. Retrieved 2013-03-06.
  3. "Canonical reveals plans to launch Mir display server – Update – The H Open: News and Features". H-online.com. 2013-02-24. Retrieved 2013-03-06.
  4. Brodkin, Jon (2012-05-17). "Ubuntu dumps X window system, creates replacement for PC and mobile". Ars Technica. Retrieved 2013-03-06.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിർ_(ഡിസ്‌പ്ലേ_സെർവർ)&oldid=3831587" എന്ന താളിൽനിന്ന് ശേഖരിച്ചത്