ഇന്ത്യൻ നോവലിസ്റ്റായ ആർ.കെ. നാരായണന്റെ ചെറുകഥാ സമാഹാരമാണ് മാൽഗുഡി ഡെയ്സ് (Malgudi Days). 1943 ൽ ഇന്ത്യൻ തോട്ട് പബ്ലിക്കേഷൻസ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

മാൽഗുഡി ഡെയ്സ്
പ്രമാണം:Malgudi Days.jpg
കർത്താവ്ആർ.കെ. നാരായണൻ
ചിത്രരചയിതാവ് ആർ.കെ.ലക്ഷ്മൺ
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംചെറുകഥാ സമാഹാരം
പ്രസാധകർഇന്ത്യൻ തോട്ട്
പ്രസിദ്ധീകരിച്ച തിയതി
1943
മാധ്യമംപ്രിൻ്റ്
ഏടുകൾ150
ISBN81-85986-17-7
OCLC7813056
മുമ്പത്തെ പുസ്തകംദ ഡാർക്ക് റൂം
ശേഷമുള്ള പുസ്തകംദ ഇംഗ്ലീഷ് ടീച്ചർ

1982 ൽ പെൻഗ്വിൻ ക്ലാസ്സിക്സ് ഈ പുസ്തകം ഇന്ത്യക്ക് പുറത്ത് പുനഃപ്രസിദ്ധീകരിച്ചു.[1] ഈ ചെറുകഥാ സമാഹാരത്തിലെ എല്ലാ കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ മാൽഗുഡി എന്ന പട്ടണമാണ്.[2] ഓരോ കഥകളിലും ഓരോ മാൽഗുഡിക്കാരുടെ ജീവസ്സുറ്റ ജീവതമാണ്  ചിത്രീകരിക്കുന്നത്.[3]

1986 ൽ ഈ ചെറുകഥാസമാഹാരത്തിലെ ചിലകഥകളുൾപ്പെടുത്തി മാൽഗുഡി ഡെയ്സ് എന്ന ചെലിവിഷൻ പരമ്പര പുറത്തിറങ്ങിയിരുന്നു, ഈ പരമ്പര സംവിധാനം ചെയ്തത് ശങ്കർ നാഗ് ആണ്.

അവലംബം തിരുത്തുക

  1. Beade, Pedro (September 1, 1985). "Ambiguities on parade In R.K.Narayan's stories, people can be animals and vice versa". Providence Journal. Archived from the original on 2015-02-21. Retrieved 2009-08-30.
  2. Magill, Frank (1987). Critical survey of short fiction. Salem Press. pp. 224–226. ISBN 978-0-89356-218-2. OCLC 16225069.
  3. "Malgudi Days (review)". Retrieved 2010-06-21.
"https://ml.wikipedia.org/w/index.php?title=മാൽഗുഡി_ഡെയ്സ്&oldid=3779094" എന്ന താളിൽനിന്ന് ശേഖരിച്ചത്