മഹീന്ദ്ര രെവ ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 2013ൽ പുറത്തിറക്കിയ വൈദ്യുതിയാൽ പ്രവർത്തിക്കുന്ന ചെറു കാറാണ് ഇ2ഒ.പുത്തൻ തലമുറയിൽപ്പെട്ട ഇതിന്റെ ലിത്തിയം അയൺ ബാറ്ററി ഒരുതവണ ചാർജ്ജ് ചെയ്താൽ നൂറ് കിലോമീറ്റർ ദൂരം സഞ്ചരിക്കാം. ബാറ്ററി പൂർണ്ണമായി ചാർജ്ജു ചെയ്യാൻ അഞ്ചുമണിക്കൂർ സമയംവേണം. ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള കാർ നഗരയാത്രകൾ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മഹീന്ദ്ര ഇ2ഒ
നിർമ്മാതാവ്മഹീന്ദ്ര രേവ ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്
മാതൃസ്ഥാപനംമഹീന്ദ്ര & മഹീന്ദ്ര
വിഭാഗംവൈദ്യുത വാഹനം
രൂപഘടനചെറിയകാർ

ജി പി എസ് നാവിഗേഷൻ സംവിധാനം, കീലെസ് എൻട്രി, സ്റ്റാർട്ട് /സ്റ്റോപ് ബട്ടൺ, വാഹനം ബ്രേക്കുചെയ്യുമ്പോൾ നഷ്ടപ്പെടുന്ന ഊർജ്ജം ബാറ്ററിയിൽ സംഭരിക്കുന്ന റീജെനറേറ്റീവ് ബ്രേക്കിങ് സംവിധാനം തുടങ്ങിയവയാണ് ഈ ഇന്ത്യൻ വൈദ്യുതകാറിന്റെ സവിശേഷതകൾ.മഹീന്ദ്ര ബംഗലൂരുവിൽ 100 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പരിസ്ഥിതി സൗഹൃദ പ്ലാന്റിലാണ് ഇ2ഒ നിർമ്മിക്കുന്നത്.[1],[2]

അവലംബം തിരുത്തുക

  1. "ഇ2ഒ വരുന്നു - മാതൃഭൂമി". Archived from the original on 2013-05-12. Retrieved 2013-05-12.
  2. രേവ ഇനി മഹീന്ദ്ര ഇ ടു ഒ - യാഹൂ മലയാളം[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. ഇ2ഒ വെബ് വിലാസം Archived 2013-05-02 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=മഹീന്ദ്ര_ഇ2ഒ&oldid=4069788" എന്ന താളിൽനിന്ന് ശേഖരിച്ചത്