മലയാളവുമായി അടുത്ത ബന്ധമുള്ള കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗോത്ര ഭാഷയാണ് മലവേടൻ ഭാഷ. ആദിവാസി വിഭാഗങ്ങളിൽ ഒന്നായ മലവേടർ സംസാരിക്കുന്ന ഭാഷയാണ് ഇത്. എറണാകുളം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഈ ഭാഷ ഉപയോഗിക്കുന്ന മലവേടർ താമസിക്കുന്നത്.[1]

മലവേടൻ
Native toഇന്ത്യ
Regionകേരളം, തമിഴ്നാട്
Ethnicity33,000 (2011 സെൻസസ്)
Native speakers
27,000 (2011 സെൻസസ്)e25
ദ്രാവിഡൻ
മലയാള ലിപി
Language codes
ISO 639-2dra
ISO 639-3mjr

വയനാടിന് വടക്കോട്ടുള്ള മലവേടർ ഉപയോഗിക്കുന്നത്  ചാതിപ്പ് അഥവാ ചാതിപ്പാണി എന്ന ഭാഷയാണ്. തമിഴ്, മലയാളം, തുളു, കന്നഡ എന്നീ ഭാഷകളുടെ സ്വാധീനം ചാതിപ്പിനുണ്ട്. മലവേടർ ഭാഷ എന്നറിയപ്പെടുന്ന, തെക്കൻ ജില്ലകളിലെ ഭാഷ മലയാളവും തമിഴും ചേർന്ന മിശ്രഭാഷയാണ്. വായ്മൊഴിയായി മാത്രം പ്രചരിക്കുന്ന ഈ ഭാഷയ്ക്ക് ലിപിയില്ല. [2]

സാംസ്കാരികം തിരുത്തുക

ശാന്ത തുളസീധരൻ രചിച്ച "കേരളത്തിലെ ആദിവാസികൾ- ജീവിതവും സംസ്കാരവും" (മാതൃഭൂമി ബുക്ക്സ്)  എന്ന പഠനഗ്രന്ഥത്തിൽ മലവേടർ ഭാഷയേ കുറിച്ച് പരാമർശിക്കുന്നുണ്ട്.[3]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മലവേടൻ_ഭാഷ&oldid=3950772" എന്ന താളിൽനിന്ന് ശേഖരിച്ചത്