മരച്ചൊറിയൻ

(മലബാർ ട്രീടോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് മരച്ചൊറിയൻ അഥവാ Malabar Tree Toad (Warty Asian Tree Toad). (ശാസ്ത്രീയനാമം: Pedostibes tuberculosus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. മഹാരാഷ്ട്രയ്ക്ക് തെക്കുഭാഗത്തുള്ള പശ്ചിമഘട്ടമേഖലയിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും കാടുകളിലുമാണ് ഇതിനെ കണ്ടുവരുന്നത്. ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ചിലയിനം തവളകളിൽ ഒന്നാണിത്. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ തവളയെ 2007ലെ ചുവന്ന പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു.

മരച്ചൊറിയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. tuberculosus
Binomial name
Pedostibes tuberculosus
Günther, 1876
Synonyms

Nectophryne tuberculosus

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=മരച്ചൊറിയൻ&oldid=3693208" എന്ന താളിൽനിന്ന് ശേഖരിച്ചത്