മലങ്കര ചെറുകിട ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 44 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് മലങ്കര ചെറുകിട ജലവൈദ്യുതപദ്ധതി [1], [2]. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം മുട്ടം ഗ്രാമപഞ്ചായത്തിലെ മുട്ടത്തു മലങ്കര അണക്കെട്ടിന് ചേർന്ന് താഴെയാണ്  പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3],[4].2005 ഓഗസ്റ്റ് 6 നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു  ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

മലങ്കര ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംമുട്ടം,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°51′14.5584″N 76°44′38.9004″E / 9.854044000°N 76.744139000°E / 9.854044000; 76.744139000
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2005 ഓഗസ്റ്റ് 6
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)
Installed capacity10.5 MW (3 x 3.5 MW) (Kaplan -type)
Website
Kerala State Electricity Board
പ്രതിവർഷം 44 ദശലക്ഷം യൂണിറ്റ്

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും തിരുത്തുക

1) മലങ്കര പവർ ഹൗസ്

1) മലങ്കര അണക്കെട്ട് (മലങ്കര ജലസംഭരണി)

വൈദ്യുതി ഉത്പാദനം തിരുത്തുക

മലങ്കര ചെറുകിട ജലവൈദ്യുതപദ്ധതിയിൽ 3.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Kaplan Type -Koessler Gesmbh -Austria )   ഉപയോഗിച്ച് 10.5 മെഗാവാട്ട്   വൈദ്യുതി ഉത്പാദിപ്പിക്കുന്നു[5].ജ്യോതി ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 44   MU ആണ്. 2005 ഓഗസ്റ്റ് 6 നു  ആദ്യ രണ്ടു യൂണിറ്റുകൾ കമ്മീഷൻ ചെയ്തു. 2005 ഓഗസ്റ്റ് 27 ന് മൂന്നാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു.

.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 3.5 MW 27.08.2006
യൂണിറ്റ് 2 3.5 MW 06.08.2005
യൂണിറ്റ് 3 3.5 MW 06.08.2005

കൂടുതൽ കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Malankara Hydroelectric Project JH01539-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
  2. "MALANKARA SMALL HYDRO ELECTRIC PROJECT-". www.kseb.in.
  3. "Malankara Power House PH01586-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Malankara Power House-". www.expert-eyes.org.
  5. "Malankara Power House -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]