പ്രമുഖ സോവിയറ്റ് ചിത്രകലാവിദഗ്ദ്ധയായിരുന്നു മറിയം അസ്ലമസിയാൻ എന്ന മറിയം അർഷകി അസ്ലമസിയാൻ (English: Mariam Arshaki Aslamazian). പീപ്പിൾസ് ആർടിസ്റ്റ് ഓഫ് ദി അർമീനിയൻ എസ്എസ്ആർ (1965), പീപ്പിൾസ് ആർടിസ്റ്റ് ഓഫ് ദ സോവിയറ്റ് യൂനിയൻ (1990) എന്നിവയുടെ അംഗീകാരമുള്ള ചിത്രകലാകാരിയായിരുന്നു മറിയം

Mariam Aslamazian
ജനനം(1907-10-20)ഒക്ടോബർ 20, 1907
മരണംജൂലൈ 16, 2006(2006-07-16) (പ്രായം 98)

ജീവിതം തിരുത്തുക

അർമേനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ ഗ്യൂമ്രിക്ക് സമീപമുള്ള (പത്തോമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ അലെക്‌സാണ്ട്രോപോൾ എന്നാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്.) ബാഷ് - ഷിറക് ഗ്രാമത്തിൽ 1907 ഒക്ടോബർ 20ന് ജനിച്ചു. ചിത്രകാരിയായിരുന്ന യെറാനുഹി അസ്ലമസിയാന്റെ സഹോദരിയാണ്. ഇവരുടെ സ്വദേശമായ ഗ്യൂമ്രിയിലുള്ള അസ്ലമസിയാൻ സിസ്‌റ്റേഴ്‌സ് മ്യൂസിയത്തിൽ ഇവരുടെ പെയ്ന്റിങ്ങുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. സ്റ്റീഫൻ അഗാജൻജൻ, പെട്രോവ് വോഡ്കിൻ എന്നിവരിൽ നിന്നാണ് അസ്ലമസിയാൻ ചിത്രകല അഭ്യസിച്ചത്.

അന്ത്യം തിരുത്തുക

2006 ജൂലൈ 16ന് 98ാം വയസ്സിൽ റഷ്യയിലെ മോസ്‌കോയിൽ വെച്ച് മരണപ്പെട്ടു. അർമേനിയൻ തലസ്ഥാനമായ യെറിവാനിലെ ഷെൻഗാവിറ്റ് ജില്ലയിലെ കൊമിറ്റാസ് പാർകിലെ പൊതുസഭാമണ്ഡപത്തിലാണ് ഇവരെ മറവ് ചെയ്തിരിക്കുന്നത്.

പ്രധാന പെയിന്റിങ്ങുകൾ തിരുത്തുക

  • The Return of the Hero (1942)
  • I'm 70 Years Old (1980)
  • Noisy Neighbors (1981)

അവലംബം തിരുത്തുക

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മറിയം_അസ്ലമസിയാൻ&oldid=3927582" എന്ന താളിൽനിന്ന് ശേഖരിച്ചത്