മരിയാന ഹിൽ

അമേരിക്കന്‍ ചലചിത്ര നടന്‍

മരിയാന ഹിൽ (ജനനം: 1942 ഫെബ്രുവരി 9) മുഖ്യമായി ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ നടിയാണ്.[2] 1973 ലെ ഹൈ പ്ലെയിൻസ് ഡ്രിഫ്റ്റർ (1973) എന്ന പാശ്ചാത ചലച്ചിത്രത്തിലെ താര വേഷത്തിലൂടെയും 1960 കളിലെയും 1970 കളിലെയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും അവർ പ്രേക്ഷകർക്കു സുപരിചിതയാണ്.

മരിയാന ഹിൽ
Hill in Black Zoo (1963)
ജനനം
Marianna Schwarzkopf

(1942-02-09) ഫെബ്രുവരി 9, 1942  (82 വയസ്സ്)
മറ്റ് പേരുകൾMariana Hill
Marianne Hill
Marianna Renfred
തൊഴിൽActress
സജീവ കാലം1960–2005
വെബ്സൈറ്റ്Official website

ജീവിതരേഖ തിരുത്തുക

മരിയാന ഷ്വാർസ്കോപ്ഫ് എന്ന പേരിൽ ഒരു വാസ്തുശിൽപിയായിരുന്ന ഫ്രാങ്ക് ഷ്വാർസ്കോപ്ഫിന്റേയും എഴുത്തുകാരിയും തിരക്കഥാ വിശാരദയുമായിരുന്ന മേരി ഹാവ്തോണിന്റേയും മകളായി കാലിഫോർണിയയിലെ സാന്താ ബാർബറയിൽ[3] മരിയാന ഹിൽ ജനിച്ചു. യു.എസ്. ആർമി ജനറലായിരുന്ന നോർമൻ ഷ്വാർസ്കോപ്ഫ് ജൂനിയർ അവരുടെ ഒരു കസിൻ ആയിരുന്നു. കെട്ടിട നിർമ്മാണ കരാറുകാരനായിരുന്ന പിതാവ് ജോലിസംബന്ധമായ പല രാജ്യങ്ങളിലും സഞ്ചരിച്ചിരുന്നതിനാൽ മരിയാനയുടെ വിദ്യാഭ്യാസം കാലിഫോർണിയ, സ്പെയിൻ, കാനഡ എന്നിവിടങ്ങളിലായാണ് നിർവ്വഹിക്കപ്പെട്ടത്.

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

  • 1962: മാരീഡ് ടൂ യങ് : മാർല
  • 1963: ബ്ലാക്ക് സൂ : ഔഡ്രേ
  • 1963: വൈവ്സ് ആന്റ് ലവേർസ് (uncredited)
  • 1964: ദ ന്യൂ ഇന്റേൺസ് : സാൻഡി
  • 1964: റൂസ്റ്റ്എബൌട്ട് : വയോള (uncredited)
  • 1965: ദ ഫണ്ണി ഫീലിംഗ് (1965) : കിറ്റി (uncredited)
  • 1965: റെഡ് ലൈൻ 7000 : ഗബ്രിയേലെ
  • 1966: പാരഡൈസ്, ഹവായിയൻ സ്റ്റൈൽ : ലാനി കൈമാന
  • 1966: Star Trek TOS (Dagger of the Mind) : ഹെലെൻ നോയൽ
  • 1967: ബാറ്റ്മാൻ : ക്ലിയോ പാട്രിക്
  • 1969: മീഡിയം കൂൾ : റൂത്ത്
  • 1970: ലവ് അമേരിക്കൻ സ്റ്റൈൽ : ആഞ്ചലിക്ക സ്റ്റോൺ (segment "Love and the Gangster")
  • 1970: എൽ കൊണ്ടോർ : ക്ലൌഡിൻ
  • 1970: ദ ട്രാവലിംഗ് എക്സിക്യൂഷണർ : Gundred Herzallerliebst
  • 1972: തമ്പ് ട്രിപ്പിംഗ് : Lynne
  • 1973: മെസ്സിയാ ഓഫ് ഈവിൾ : Arletty
  • 1973: ദ ബേബി : Germaine Wadsworth
  • 1973: ഹാരി ഓ O : Mildred
  • 1973: ഹൈ പ്ലെയിൻസ് ഡ്രിഫ്റ്റർ : കാല്ലീ ട്രാവേർസ്
  • 1974: ദ ലാസ്റ്റ് പോർമോ ഫ്ലിക് : മേരി
  • 1974: ദ ഗോഡ്ഫാദർ പാർട്ട് II : ഡീന്ന കോർലിയോൺ
  • 1976: ഡെത് അറ്റ് ലവ് ഹൌസ് : ലോർണ ലവ്
  • 1978: ദ ആസ്ട്രൽ ഫാക്ടർ : ബാംബി ഗ്രീർ
  • 1980: Schizoid : ജൂലി
  • 1980: Blood Beach : കാതറീൻ ഹട്ടൻ
  • 2005: Coma Girl: The State of Grace : മിസിസ്. ആൻഡേർസൺ
  • 2016: Chief Zabu : ജെന്നിഫർ ഹോൾഡിങ്

അവലംബം തിരുത്തുക

  1. Marianna Schwarzkopf, Family Search.org
  2. Variety Staff (December 31, 1969). "Review: 'The Traveling Executioner'". Variety.
  3. Marianna Schwarzkopf, Family Search.org
"https://ml.wikipedia.org/w/index.php?title=മരിയാന_ഹിൽ&oldid=3754198" എന്ന താളിൽനിന്ന് ശേഖരിച്ചത്