മതിൽപറ്റി

മരങ്ങളിലും മതിലുകളിലും പറ്റികയറുന്ന വള്ളിച്ചെടി

മതിലിലും മരത്തിലും പറ്റിക്കയറുന്ന കിഴക്കനേഷ്യയിലെ ഒരു നിത്യഹരിത വള്ളിച്ചെടിയാണ് മതിൽപറ്റി (ശാസ്ത്രീയനാമം: Ficus pumila). ചെടിയുടെ പ്രായം കൂടുന്തോറും ഇലയുടെ വലിപ്പവും കൂടിവരുന്നതായിക്കാണാം. മറ്റ്‌ ആൽവർഗ്ഗത്തിലെ ചെടികളെപ്പോലെ ഈ ചെടിയുടെയും പരാഗണത്തിന്‌ ഒരു തരം കടന്നൽ ആവശ്യമാണ്‌. അതിന്റെ പേർ ബ്ലാസ്റ്റോഫാഗ പുമിലെ എന്നാണ്‌.

മതിൽപറ്റി
മതിൽപറ്റി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. pumila
Binomial name
Ficus pumila

വലിയ പരിപാലനമൊന്നും ആവശ്യമില്ലാതെ വളരുന്ന ഈ ചെടി ഒരു അലങ്കാരസസ്യമായി നട്ടുപിടിപ്പിച്ചു വരുന്നു. കയറിപ്പോകുന്ന മതിലുകൾക്ക്‌ ഇതു കേടുവരുത്താറുണ്ട്‌. ഒരിക്കൽ വേരു പിടിച്ചുകഴിഞ്ഞാൽപ്പിന്നെ നന്നായി വളരുന്നു. പിടിച്ചുകയറാൻ ഒന്നുമില്ലെങ്കിൽ നിലത്തും പടരും. ഇതൊരു ഔഷധസസ്യം കൂടിയാണ്‌.

ചിത്രശാല തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മതിൽപറ്റി&oldid=3672263" എന്ന താളിൽനിന്ന് ശേഖരിച്ചത്