മങ്ക്സ് ഹെർമിറ്റേജ് ഇൻ എ കേവ്

ഫ്ളമിഷ് ലാൻഡ്സ്കേപ്പിസ്റ്റ് ജൂസ് ഡി മോമ്പർ വരച്ച പാനലിലെ ഒരു ഓയിൽ പെയിന്റിംഗ്

ഫ്ളമിഷ് ലാൻഡ്സ്കേപ്പിസ്റ്റ് ജൂസ് ഡി മോമ്പർ വരച്ച പാനലിലെ ഒരു ഓയിൽ പെയിന്റിംഗ് ആണ് മങ്ക്സ് ഹെർമിറ്റേജ് ഇൻ എ കേവ്(French: Ermitage de moines dans une grotte). ഈ ചിത്രം പൂർത്തീകരിച്ച തീയതി അജ്ഞാതമാണ്. ഈ പെയിന്റിംഗ് ഒരിക്കൽ പോൾ ബ്രിൽ വരച്ചതാണെന്ന് ആരോപിച്ചിരുന്നു. [1] പാരീസിലെ ലൂവ്രെയിലെ സ്ഥിരമായ ശേഖരത്തിന്റെ ഭാഗമാണീ ചിത്രം. [2][3][1]

Monk's Hermitage in a Cave
കലാകാരൻJoos de Momper
വർഷം1579–1635
CatalogueINV 1116
MediumOil on panel
അളവുകൾ46 cm × 75 cm (18.1 in × 29.5 in)
സ്ഥാനംLouvre, Paris

ചിതരചന തിരുത്തുക

ഈ പെയിന്റിംഗ് 16, 17 നൂറ്റാണ്ടുകളിലെ ഫ്ലെമിഷ് ചിത്രകാരന്മാരായ കോർണെലിസ് വാൻ ദലെം, പീറ്റർ ബ്രൂഗൽ ദി എൽഡർ, ലൂക്കാസ് വാൻ വാൽക്കൻബോർച്ച് എന്നിവർ സ്ഥിരം വരച്ചിരുന്ന പതിവ് പ്രമേയത്തെ ചിത്രീകരിക്കുന്നു. [2]

എബർഹാർഡ് ജബാച്ചിന്റെ ശേഖരത്തിലായിരുന്ന പെയിന്റിങ്ങ് 1671 ൽ ലൂയി പതിനാലാമൻ രാജാവ് സ്വന്തമാക്കി.[2] പിന്നീട് രാജാവിന്റെ ശേഖരത്തിൽ നിന്ന് ഫ്രഞ്ച് ഭരണകൂടംചിത്രം ഏറ്റെടുത്തു.1824-ൽ പോൾ ബ്രിൽ ഈ ചിത്രം വരച്ചതാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഡി മോമ്പറിന്റെ സൃഷ്ടിയായി കണക്കാക്കപ്പെടുന്നു. [2]

അവലംബം തിരുത്തുക

  1. 1.0 1.1 "Un ermitage". Ministère de la Culture. Retrieved 25 September 2020.
  2. 2.0 2.1 2.2 2.3 "Ermitage de moines dans une grotte". Louvre. Retrieved 24 September 2020.
  3. "Monk's Hermitage in a Cave". Web Gallery of Art. Retrieved 25 September 2020.

പുറംകണ്ണികൾ തിരുത്തുക