മങ്കിഷൈൻസ് (1889-ഓ 1890-ഓ), കൈനറ്റോസ്കോപ്പിന്റെ സിലിണ്ടർ ഘടന പരീക്ഷിക്കാനായി നിർമിച്ച പരീക്ഷണചലച്ചിത്രമാണ്. അമേരിക്കൻ ഐക്യനാടുകളിൽ ചിത്രീകരിച്ച ആദ്യ ചിത്രമാണിതെന്ന് കരുതപ്പെടുന്നു.

മങ്കിഷൈൻസ്, നമ്പർ. 1
സംവിധാനംവില്യം ഡിക്സണും വില്യം ഹൈസും
അഭിനേതാക്കൾജോൺ ഓട്ടോ
ജി. സാക്കോ അൽബനീസോ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷനിശ്ശബ്ദചിത്രം

മങ്കിഷൈൻസ്, നമ്പർ. 1 വില്യം കെന്നഡി ഡിക്സണും വില്യം ഹൈസും ചേർന്നാണ് എഡിസൺ ലാബിനു വേണ്ടി ചിത്രീകരിച്ചത്. 1889-ൽ ജോൺ ഓട്ട് എന്നയാളെയാണോ അതോ 1980 നവംബർ 21നും 27നും മദ്ധ്യേ ജി. സാക്കോ അൽബനീസിനെയാണോ ചിത്രീകരിച്ചതെന്നതിൽ പണ്ഡിതർക്ക് ഭിന്നാഭിപ്രായമാണുള്ളത്. [1] രണ്ടാൾക്കാരും കമ്പനിയുടെ പരീക്ഷണശാലയിലെ തൊഴിലാളികളായിരുന്നു. രണ്ട് അവകാശവാദങ്ങൾക്കും അനുകൂലവും പ്രതികൂലവുമായ തെളിവുകളുണ്ടത്രേ. മങ്കിഷൈൻസ്, നമ്പർ. 2, മങ്കിഷൈൻസ്, നമ്പർ. 3 എന്നീ ചലച്ചിത്രങ്ങൾ മറ്റു ഘടകങ്ങൾ പരീക്ഷിക്കാനായി പെട്ടെന്നുതന്നെ നിർമ്മിക്കപ്പെട്ടു.

വാണിജ്യാടിസ്ഥാനത്തിലുള്ള ചിത്രീകരണത്തിനല്ല, മറിച്ച് പുതിയ കാമറ സിസ്റ്റത്തിനായുള്ള പരീക്ഷണങ്ങളായാണ് ഈ ചിത്രങ്ങൾ ഉണ്ടാക്കപ്പെട്ടതെങ്കിലും പിൽക്കാലത്ത് ചരിത്രകാരന്മാരുടെ ശ്രദ്ധ ഇവയിൽ പതിഞ്ഞതിനാലാണ് ഇവയ്ക്ക് ഇപ്പോഴുള്ള പ്രാധാന്യം ലഭിച്ചത്. ഈ ചിത്രങ്ങളെല്ലാം ഒരാൾ നിന്നുകൊണ്ട് വലിയ ആംഗ്യവിക്ഷേപങ്ങൾ കാണിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. കുറച്ചു സെക്കന്റുകൾ മാത്രമേ ചിത്രങ്ങൾക്ക് നീളമുള്ളൂ.

ഡിക്സൺ ഗ്രീറ്റിംഗ് (മങ്കിഷൈൻസ്, നമ്പർ.2)

അവലംബം തിരുത്തുക

  1. Kino Video. "Edison: The Invention of the Movies". Retrieved August 13, 2006.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

  Monkeyshines എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)

"https://ml.wikipedia.org/w/index.php?title=മങ്കിഷൈൻസ്&oldid=2284825" എന്ന താളിൽനിന്ന് ശേഖരിച്ചത്