ദുബായിയിൽ ഭരണം നടത്തുന്ന രാജകുടുംബമാണ് ആലു മക്തൂം (അറബി: آلمكتوم) അഥവാ മക്തൂം കുടുംബം. ബനീയാസ് ഗോത്രത്തിലെ ആൽ ബൂഫലാസ കുടുംബത്തിൽ നിന്നാണ് മക്തൂം കുടുംബം രൂപപ്പെടുന്നത്. അബൂദബിയിലെ ഭരണവംശമായ ആലു നഹ്‌യാൻ ഇതേ ഗോത്രത്തിൽ നിന്നാണ് രൂപപ്പെട്ടത്. നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റുകളിലെ പ്രബല ശക്തികളാണ് ആലു മക്തൂമും ആലു നഹ്‌യാനും.

ചരിത്രം തിരുത്തുക

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ബനീയാസ് ഗോത്രത്തിലെ എണ്ണൂറോളം അംഗങ്ങൾ അടങ്ങുന്ന സംഘം മക്തൂം ബിൻ ബൂതിയുടെ നേതൃത്വത്തിൽ ദുബൈ കീഴടക്കുന്നത്. അതോടെ 1833-ൽ മക്തൂം രാജവംശം അവിടെ സ്ഥാപിതമായി[1][2]. എമിറേറ്റുകൾ ചേർന്ന് ഒരു ഫെഡറേഷൻ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്) സ്ഥാപിതമായതോടെ അതിന്റെ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നീ സ്ഥാനങ്ങൾ മക്തൂം കുടുംബത്തിനായി നീക്കിവെക്കപ്പെട്ടു വന്നു.

അവലംബം തിരുത്തുക

  1. "Al Maktoum". www.sheikhmohammed.co.ae. Archived from the original on 15 June 2013. Retrieved 10 October 2013.
  2. Zahlan, Rosemarie Said (1998). The Making of Modern Gulf States: Kuwait, Bahrain, Qatar, United Arab Emirates and Oman. Garnett & Ithaca Press. ISBN 0-86372-229-6.
"https://ml.wikipedia.org/w/index.php?title=മക്തൂം_രാജകുടുംബം&oldid=3770286" എന്ന താളിൽനിന്ന് ശേഖരിച്ചത്