സീറോ മലബാർ സഭയുടെ ആരാധനക്രമവർഷം (ആരാധനവത്സരം, സഭാപഞ്ചാംഗം) അനുസരിച്ച് യേശുവിന്റെ ജനത്തിന് മുന്നോടിയായി വരുന്ന കാലമാണ് മംഗളവാർത്തക്കാലം. റോമൻ (ലത്തീൻ ) കത്തോലിക്കാ റീത്ത് അനുസരിച്ച് വരുന്ന ആഗമനകാലം ഇതിന് സമാനമാണ്. സീറോ മലബാർ സഭയുടെ ആരാധനക്രമവർഷം ആരംഭിക്കുന്നതും മംഗളവാർത്തക്കാലത്തോട് കൂടിയാണ്. അഞ്ചുമുതൽ ആറാഴ്ച വരെ നീണ്ടുനില്കുന്ന മംഗളവാർത്തക്കാലം ആരംഭിക്കുന്നത് നവംബർ 27നും ഡിസംബർ 3നും ഇടക്ക് വരുന്ന ഞായറാഴ്ചയാണ്.

ആരാധനക്രമ വർഷം
റോമൻ ആചാരക്രമം
കൽദായ ആചാരക്രമം

പശ്ചാത്തലം തിരുത്തുക

 
മംഗളവാർത്ത-1712 -ൽ പൌളോ ദെ മത്തെയിസ് വരച്ച ചിത്രം

സീറോ മലബാർ സഭയുടെ ആരാധനക്രമവർഷം [1]യേശുവിന്റെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. [2]യേശുവിന്റെ ജനനമാണ്‌ രക്ഷാകരചരിത്രത്തിന്റെ ആരംഭം. [3]സുറിയാനി ഭാഷയിൽ സുബാറ(ܕܣܘܼܒܵܪܵܐ) എന്നാണ് മംഗളവാർത്തക്കാലം അറിയപ്പെടുന്നത്. 'അറിയിക്കുക', 'പ്രഖ്യാപിക്കുക' എന്നൊക്കെയാണ് ഈ വാക്കിനർത്ഥം. യേശുവിന്റെ ജനനം ഗബ്രിയേൽ മാലാഖ മറിയത്തെ അറിയിക്കുന്ന [4]ബൈബിൾ ഭാഗമാണ് മംഗള വാർത്ത. ഇതാണ് മംഗളവാർത്തക്കാലത്തിന്റെ അടിസ്ഥാനം. അതോടൊപ്പം തന്നെ സ്നാപക യോഹന്നാന്റെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പ്, സ്നാപകയോഹന്നാന്റെ ജനനം, എന്നിവയും ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നു.

[5]ഈ കാലത്തിൽ കുർബാന മധ്യേയുള്ള വായനകൾ പ്രപഞ്ചസൃഷ്ടി, ആദിപാപം, ദൈവത്തിന്റെ വാഗ്ദാനം, യഹൂദജനത്തിന്റെ രക്ഷകന്റെ വരവിനായുള്ള കാത്തിരിപ്പ് എന്നിവയും അനുസ്മരിക്കുന്നു. രക്ഷാകര ചരിത്രത്തിൽ യേശുവിന്റെ മാതാവായ മറിയത്തിനുള്ള പങ്കും ഈ കാലത്ത് അനുസ്മരിക്കുന്നു.

ഇരുപത്തഞ്ച് നോമ്പ് തിരുത്തുക

[6]മംഗളവാർത്തക്കാലത്ത് സീറോ മലബാർ ക്രിസ്ത്യാനികൾ അനുഷ്ഠിക്കുന്ന നോമ്പാണ്‌ ഇരുപത്തഞ്ച് നോമ്പ്. ഡിസംബർ 1 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന 25 ദിവസത്തെ നോമ്പ് ആയതിനാൽ ഇതിനെ ഇരുപത്തഞ്ച് നോമ്പ് എന്ന് വിളിക്കുന്നു. ആത്മപരിശോധനക്കുള്ള അവസരമായിട്ടാണ് ഈ നോമ്പിനെ ഇന്നും കാണുന്നത്.

മംഗളവാർത്തക്കാലത്തെ ഞായറാഴ്ചകൾ തിരുത്തുക

മംഗളവാർത്തക്കാലത്തെ ഓരോ ഞായറാഴ്ചകളിലും സീറോ മലബാർ സഭ താഴെ പറയും വിധമുള്ള സംഭവങ്ങളാണ് അനുസ്മരിക്കുന്നത്.

  • മംഗളവാർത്തക്കാലം ആദ്യ ഞായർ: സ്നാപക യോഹന്നാന്റെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പ്(വി. ലൂക്കാ 1; 1-25)
  • മംഗളവാർത്തക്കാലം രണ്ടാം ഞായർ: യേശുവിന്റെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പ്. (വി. ലൂക്കാ 1; 26-56)
  • മംഗളവാർത്തക്കാലം മൂന്നാം ഞായർ: സ്നാപക യോഹന്നാന്റെ ജനനം. (വി. ലൂക്കാ 1; 57-80)
  • മംഗളവാർത്തക്കാലം നാലാം ഞായർ: ഏശയ്യ പ്രവാചകന്റെ പ്രവചനങ്ങളുടെ പൂർത്തീകരണം. (ഏശയ്യ 7, 14) (വി. മത്തായി 1: 18-25)
  • മംഗളവാർത്തക്കാലം അഞ്ചാം ഞായർ: (ക്രിസ്മസ് കഴിഞ്ഞു വരുന്ന ആദ്യഞായർ) യേശുവിന്റെ ജനനത്തിന് ശേഷമുള്ള സംഭവങ്ങൾ. (വി. മത്തായി 2: 1-23) (വി. ലൂക്കാ 2; 21-52)

പ്രധാന ദിനങ്ങൾ തിരുത്തുക

മംഗളവാർത്തക്കാലത്തെ പ്രധാന ദിനങ്ങൾ താഴെ പറയുന്നവയാണ്.

  • പ. കന്യകാമറിയത്തിന്റെ അമലോൽഭവ തിരുനാൾ
  • മാർ തോമാ സ്ലീബ
  • ക്രിസ്മസ്
  • ഈശോയുടെ നാമകരണം
  • വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസച്ചന്റെ അനുസ്മരണം
  • കൂനൻ കുരിശുസത്യം അനുസ്മരണം

അവലംബം തിരുത്തുക

  1. Preface, Syro Malabar Liturgical Year[പ്രവർത്തിക്കാത്ത കണ്ണി]
  2. Annunciation, Syro Malabar Liturgical Year[പ്രവർത്തിക്കാത്ത കണ്ണി]
  3. "Period of Annunciation, Syro Malabar Church". Archived from the original on 2013-02-18. Retrieved 2013-02-18.
  4. Luke 1:26-39
  5. മാർത്തോമാ മാർഗം, ഫാ. വർഗീസ്‌ പതികുളങ്ങര
  6. "THE LITURGICAL YEAR OF THE SYRO-MALABAR CHURCH". Archived from the original on 2013-01-18. Retrieved 2013-02-18.
"https://ml.wikipedia.org/w/index.php?title=മംഗളവാർത്തക്കാലം&oldid=3966062" എന്ന താളിൽനിന്ന് ശേഖരിച്ചത്