ശിവ സങ്കല്പത്തിലുള്ള ഭൈരവന്റെ പേരിലുള്ള ഒരു തെയ്യമാണ് ഭൈരവൻ തെയ്യം. ശൈവാംശ ഭൂതമായ ദൈവമാണ് ഭൈരവൻ. നായയാണ്‌ ഭൈരവന്റെ വാഹനമായി കരുതപ്പെടുന്നത്.[1] ഭൈരവനാണ് ഭൈരാവതി പഞ്ച മൂർത്തികളിൽ പ്രധാനി. ബ്രഹ്മ ശിരസറുത്ത് പാവം തീർപ്പാനായി കപാലവുമായി ഭിക്ഷയ്ക്കിറങ്ങിയ ശിവസങ്കല്പമാണിതിന്.

ഭൈരവൻ തെയ്യം
സാൻ ഫ്രാൻസിസ്കോയിലെ ഭൈരവശില്പം

പാണന്മാർ തിരുത്തുക

പാണന്മാർ കെട്ടിയാടുന്ന ഭൈരവമൂർത്തി വൈഷ്ണവ സങ്കൽപ്പത്തിലുള്ളവയാണ്. ചീരാളനെന്ന നാമത്തിൽ ചോയിയാർ മഠത്തിൽ ചോയിച്ചി പെറ്റ മകനാണ് ഭൈരവൻ. ഭൈരവനെ അറുത്ത് കറി വെച്ച് യോഗികൾക്ക് വിളമ്പിയെന്നും യോഗിമാർ ചീരാല എന്ന് ഉരുവിട്ടപ്പോൾ വിളമ്പിയ മാംസകഷണങ്ങൾ തുള്ളിക്കളിച്ചെന്നും പാണന്മാരുടെ തോറ്റത്തിൽ പറയുന്നു.

തോറ്റംപാട്ട് തിരുത്തുക

പൊലിക പൊലിക ദൈവമേ
പൊലിക ദൈവമേ
എടുത്തുവച്ച നാൽകാൽ മണിപീഠം
പൊലിക ദൈവമേ
മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോൽ
പൊലിക ദൈവമേ
കടഞ്ഞുവച്ച ഭിക്ഷാപൂരക്കോൽ
പൊലിക ദൈവമേ

എന്നാരംഭിക്കുന്ന പാട്ട് ഭൈരവൻതെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്.

അവലംബം തിരുത്തുക

  1. ഈ ചിത്രം കാണുക.
"https://ml.wikipedia.org/w/index.php?title=ഭൈരവൻ_തെയ്യം&oldid=3711105" എന്ന താളിൽനിന്ന് ശേഖരിച്ചത്