ഭേദകാതിശയോക്തി (അലങ്കാരം)

(ഭേദകാതിശയോക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭേദമില്ലാത്തിടത്ത് ഭേദം കല്പിക്കുന്നതിനെ ഭേദകാതിശയോക്തി എന്നു പറയുന്നു.

'ഭേദം ചൊന്നാലഭേദത്തിൽ
ഭേദകാതിശയോക്തിയാം.'

ഉദാ: അന്യാദൃശം തന്നെയോർത്താ-
ലിനൃപന്റെ പരാക്രമം.'

നൃപന്റെ പരാക്രമം മറ്റ് നൃപന്മാരിലുള്ളതിനേക്കാൾ വാസ്തവത്തിൽ വ്യത്യസ്തമല്ലെങ്കിലും അനന്യസാധാരണമാണെന്നു പറയുകയാൽ ഭേദമില്ലാത്തിടത്തു ഭേദകല്പന.[1]
  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള