ഭൂമിദിനം. ( LandDay). ഫലസ്തീൻ മണ്ണിലുള്ള തങ്ങളുടെ അവകാശം ഉറക്കെ പ്രഖ്യാപിക്കുന്നതിനായി എല്ലാ മാർച്ച് 30നും ഫലസ്തീനികൾ ഈദിനം ആചരിക്കുന്നു.[1] 1976 മുതലാണ് ഫലസ്തീനികൾ ഭൂമിദിനം ആചരിക്കാൻ തുടങ്ങിയത്. 1976 മാർച്ച് 29-ന് ഇസ്രയേൽ ഭരണകൂടം ആയിരക്കണക്കിന് ഏക്കർ ഫലസ്തീൻ ഭൂമി കണ്ടു കെട്ടിയിരുന്നു. അതിനെ തുടർന്ന് അടുത്ത ദിവസമായ മാർച്ച് 30ന് ഫലസ്തീനികളും ഇസ്രയേൽ സൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും അതിൽ ആറ് ഫലസ്തീനികൾ രക്തസാക്ഷികളാവുകയും നൂറുകണക്കിന് ഫലസ്തീനികൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അതിന്റെ ഓർമപുതുക്കുകയാണ് ഭൂമിദിനം.[2]

Land Day (ഭൂമി ദിനം)
Land Day poster
ആചരിക്കുന്നത്ഫലസ്തീൻ
തിയ്യതിMarch 30
അടുത്ത തവണ30 മാർച്ച് 2025 (2025-03-30)
ആവൃത്തിannual

അവലംബം തിരുത്തുക

  1. http://www.aljazeera.com/indepth/inpictures/2015/03/land-day-palestinians-walk-memories-150329121424807.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-13. Retrieved 2016-03-30.
"https://ml.wikipedia.org/w/index.php?title=ഭൂമിദിനം&oldid=3639766" എന്ന താളിൽനിന്ന് ശേഖരിച്ചത്