കാന്തിക ഭൂമദ്ധ്യരേഖയിലെ എല്ലാ ബിന്ദുക്കളും കാന്തിക ധ്രുവങ്ങളിൽ നിന്ന് തുല്യ അകലത്തിലായിരിക്കും.

This diagram shows the magnetic field of our Earth


  1. ഭൗമധ്രുവങ്ങളിലൂടെ കടന്നുപോകുന്ന നേർരേഖയാണ് ഭൗമ അച്ചുതണ്ട്. ഭൂമിയുടെ ഭ്രമണത്തിനുള്ള അച്ചുതണ്ടാണിത്. ഇത് ധ്രുമ അച്ചുതണ്ട് എന്നും അറിയപ്പെടുന്നു.
  2. ഉത്തര-ദക്ഷിണ ധ്രുവങ്ങൾക്കും ലംബമായ തലത്തിലൂടെയാണ് ധ്രുവാംശരേഖകൾ കടന്നുപോകുന്നത്.
  3. ഭൗമ അക്ഷത്തിന്റെ ലംബതലത്തിൽ ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു വൻവൃത്തമാണ് ഭൂമദ്ധ്യരേഖ. ഭൂമദ്ധ്യരേഖയിലൂടെ കടന്നുപോകുന്ന എല്ലാ ബിന്ദുക്കളും ഭൗമധ്രുവങ്ങളിൽ നിന്ന് തുല്യ അകലത്തിലായിരിക്കും.
  4. ഭൂമിയുടെ കാന്തിക ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന നേർരേഖയാണ് കാന്തിക അക്ഷം. ഇത് ഭൂമദ്ധ്യ രേഖയിൽ നിന്ന് 17 ഡിഗ്രി അകലത്തിലാണ്.
  5. കാന്തിക ധ്രുവാംശരേഖകൾ ഭൂകാന്തത്തിന്റെ ഉത്തര-ദക്ഷിണ ധ്രുവങ്ങളിലൂടെ ലംബദിശയിലായിരിക്കും കടന്നുപോകുന്നത്.
  6. കാന്തിക അക്ഷത്തിന് ലംബമായ തലത്തിലുള്ള ഭൗമോപരിതലത്തിലെ ഒരു വൻ വൃത്തമാണ് കാന്തിക ധ്രുവം.

ചരിവ്

ഒരു പ്രത്യേക സ്ഥലത്തെ കാന്തിക ധ്രുവരേഖയ്ക്കും, ഭൂമദ്ധ്യരേഖയ്ക്കും ഇടയിലുള്ള കോണളവാണ് ആ പ്രദേശത്തെ ചരിവ്. അതൊരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിക്കൊണ്ടിരിക്കുന്നു. തുല്യ ചരിവുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഭൂപടങ്ങളിൽ വരയ്ക്കുന്ന രേഖകളെ (സമകോണിത) ഐസോഗോണിക് രേഖകൾ എന്നു പറയുന്നു. ഒട്ടും തന്നെ ചരിവില്ലാത്ത (സീറോ ഡിക്ലിനേഷൻ ) പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഭൂപടങ്ങളിൽ വരയ്ക്കുന്ന രേഖകളാണ് ( നിഷ്കോണിക ) അഗോണിക് രേഖകൾ.

ഡിപ് (ചരിവ്)

ഒരു പ്രദേശത്തെ ഭൂകാന്തത്തിന്റെ തിരശ്ചീനഘടകത്തിന്റേയും ഭൂമിയുടെ പരിണത കാന്തിക വലയത്തിന്റെയും ഇടയിലുള്ള കോണളവിനെ ആ പ്രദേശത്തിന്റെ ഡിപ് എന്നു പറയുന്നു. ഭൂമദ്ധ്യരേഖയിൽ പൂജ്യവും ധ്രുവങ്ങളിൽ 90 ഡിഗ്രിയും വരുന്ന വിധത്തിൽ പൂജ്യം മുതൽ തൊണ്ണൂറ് വരെയുള്ള സംഖ്യകൾ പ്രയോജനപ്പെടുത്തി "ഡിപ് സർക്കിൾട്ട്” ഉപയോഗിച്ചാണ് ഇത് അളക്കുന്നത്. തുല്യ ഡിപ്പ് ഉള്ല സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന രേഖകളാണ് ഐസോക്ലിനിക്ക് രേഖകൾ. പൂജ്യം ഡിപ്പ് ഉള്ള സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന രേഖകളെ അക്ലിനിക്ക് രേഖകൾ എന്നു വിളിക്കുന്നു. ഇതാണ് കാന്തിക ഭൂമദ്ധ്യരേഖ തിരശ്ചീന ഘടകം

ഭൗമോപരിതലത്തിലുള്ള ഒരു സ്ഥലത്തെ ഭൂമിയുടെ തിരശ്ചീന തലത്തിലുള്ള മൊത്തം കാന്തികമണ്ഡലത്തെ തിരശ്ചീനഘടകം എന്നു പറയുന്നു. ഇത് മീറ്റർ, വൈന്യേഷൻ മാഗ്നോമീറ്റർ, കാന്തിക കോംപസ് തുടങ്ങിയ ഉപകരണങ്ങൾ ഈ ഘടകത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഭൂകാന്തശക്തി&oldid=3090734" എന്ന താളിൽനിന്ന് ശേഖരിച്ചത്