ഭാര്യ അത്ര പോര

മലയാള ചലച്ചിത്രം

അക്കു അക്ബറിന്റെ സംവിധാനത്തിൽ 2013 മേയ് 3ന് തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഭാര്യ അത്ര പോര. ജയറാം, ഗോപിക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്യാം ധർമ്മനാണ്. 2008ൽ മികച്ച വിജയം നേടിയ വെറുതേ ഒരു ഭാര്യ എന്ന ചലച്ചിത്രത്തിന്റെ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിന്റെയും പുറകിൽ പ്രവർത്തിച്ചിരിക്കുന്നത്. എന്നാൽ ഈ ചലച്ചിത്രം വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമല്ല.[1]

ഭാര്യ അത്ര പോര
സംവിധാനംഅക്കു അക്ബർ
നിർമ്മാണംആന്റോ ജോസഫ്
രചനകെ. ഗിരീഷ് കുമാർ
അഭിനേതാക്കൾജയറാം
ഗോപിക
സംഗീതംശ്യാം ധർമ്മൻ
ഛായാഗ്രഹണംജിബു ജേക്കബ്
സ്റ്റുഡിയോഎ.ജെ. ഫിലിം കമ്പനി
റിലീസിങ് തീയതിമേയ് 3, 2013
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസാരം തിരുത്തുക

നാല്പത് വയസ്സ് കഴിഞ്ഞ, ജീവിതം കൂടുതൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന, സത്യനാഥൻ എന്ന സ്കൂൾ അധ്യാപകന്റെയും അദ്ദേഹത്തിന്റെ ഭാര്യയായ പ്രിയ എന്ന ബാങ്ക് ജീവനക്കാരിയുടെയും കഥയാണ് ഈ ചലച്ചിത്രം. അലസതയും, മദ്യവും കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന അകൽച്ചയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആധുനിക മലയാളിയുടെ ജീവിതശൈലിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ഗാനം സംഗീതം ഗാനരചന ഗായകർ
ചിന്നും വെൺ താരത്തിൻ ശ്യാം ധർമ്മൻ പി. ഭാസ്കരൻ കബീർ, കെ.ജെ. നിസ്സി
പണ്ട് പണ്ട് ശ്യാം ധർമ്മൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ശ്യാം ധർമ്മൻ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭാര്യ_അത്ര_പോര&oldid=2330720" എന്ന താളിൽനിന്ന് ശേഖരിച്ചത്