ക്രിക്കറ്റിൽ ബൗളർമാരുടെ പ്രകടനം അളക്കുന്നതിനുള്ള ഒരു സാംഖ്യിക അളവുകോലായി പൊതുവെ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദപ്രയോഗമാണ് 'ബൗളിംഗ് ശരാശരി'. ഒരു ബൗളർ മൊത്തം വഴങ്ങിയ റൺസിനെ അയാൾ നേടിയ മൊത്തം വിക്കറ്റുകൾ കൊണ്ട് ഹരിക്കുമ്പോഴാണ് ബൗളിംഗ് ശരാശരി ലഭ്യമാകുന്നത്.

അതായത്: ബൗളിംഗ് ശരാശരി = മൊത്തം വഴങ്ങിയ റൺസ് / മൊത്തം നേടിയ വിക്കറ്റുകൾ

ബൗളിംഗ് ശരാശരി ഏറ്റവും കുറവുള്ളവരെയാണ് മികച്ച ബോളർമാരായി പരിഗണിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ബൗളിംഗ് ശരാശരിയുള്ള ബോളർ ഓസ്ട്രേലിയൻ താരമായിരുന്ന ജോർജ്ജ് ലോമാൻ ആണ്. '10.75' ശരാശരിയിൽ '112' വിക്കറ്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്[1]

അവലംബം തിരുത്തുക

  1. "Best career bowling average". ESPN cricinfo. Retrieved 4 January 2012.
"https://ml.wikipedia.org/w/index.php?title=ബൗളിംഗ്_ശരാശരി&oldid=2553294" എന്ന താളിൽനിന്ന് ശേഖരിച്ചത്