'ഡിജിറ്റൽ ഇമേജിങിന്റെ പിതാവ്' എന്നറിയപ്പെട്ടിരുന്ന പ്രമുഖ അമേരിക്കൻ ശാസ്ത്രഞ്ജനായിരുന്നു ബ്രൈസ് ബേയർ(1929 – 13 നവംബർ 2012). ആധുനിക ഡിജിറ്റൽ ഇമേജ് സെൻസറുകളുടെ മുഖ്യഭാഗമായ 'ബേയർ ഫിൽറ്റർ' വികസിപ്പിച്ചത് ഇദ്ദേഹമായിരുന്നു.

ജീവിതരേഖ തിരുത്തുക

ഈസ്റ്റ്മാൻ കൊഡാക്ക് കമ്പനിയിലെ ശാസ്ത്രജ്ഞനായിരുന്നു. 1990 കളുടെ മധ്യേ കൊഡാക്കിൽ നിന്ന് വിരമിച്ചു. സംഭരണം, മെച്ചപ്പെടുത്തൽ, പ്രിന്റിങ് തുടങ്ങി, ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ ഇതര മേഖലകളിലും കാര്യമായ സംഭാവന ചെയ്തിട്ടുള്ള ശാസ്ത്രജ്ഞനാണ് ബേയർ.

ബേയർ ഫിൽറ്റർ തിരുത്തുക

 
ഒരു ഇമേജ് സെൻസറിലെ കളർ ഫിൽറ്ററുകളുടെ ബേയർ ക്രമീകരണം

1976 ൽ ബേയർ വികസിപ്പിച്ച കളർ ഫിൽറ്ററാണ്, ഡിജിറ്റൽ ക്യാമറകളും മൊബൈൽഫോൺ ക്യാമറകളും വീഡിയോ ക്യമാറകളുമുൾപ്പടെ, ആധുനിക ഇമേജിങ് ഉപകരണങ്ങളിലൊക്കെ പ്രയോജനപ്പെടുത്തുന്നത്. കളർചിത്രങ്ങൾ ഒറ്റ സെൻസറിന്റെ സഹായത്തോടെ എടുക്കാൻ ബേയർ ഫിൽറ്റർ സഹായിക്കുന്നു. ബേയറുടെ സ്വന്തം പേര് വഹിക്കുന്ന ആ കളർ ഫിൽറ്ററിൽ, ചുവപ്പ്, പച്ച, നീല ഫിൽറ്ററുകളുടെ ഒരു മൊസേക്ക് ലേഔട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യനേത്രങ്ങൾ നിറങ്ങൾ മനസ്സിലാക്കുന്ന തന്ത്രത്തെ അതേപടി അനുകരിക്കുകയാണ് ബേയർ ഫിൽറ്റർ ചെയ്യുന്നത്. ഒരു സവിശേഷ ആൽഗരിതത്തിന്റെ സഹായത്തോടെ കൃത്യമായ RGB image സൃഷ്ടിക്കാൻ ബേയർ ഫിൽറ്റർ സഹായിക്കുന്നു.[1]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-26. Retrieved 2012-11-26.

പുറം കണ്ണികൾ തിരുത്തുക

  • 'ഡിജിറ്റൽ ഇമേജിങിന്റെ പിതാവ്' ബ്രൈസ് ബേയർ അന്തരിച്ചു [1] Archived 2012-11-26 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ബ്രൈസ്_ബേയർ&oldid=3639526" എന്ന താളിൽനിന്ന് ശേഖരിച്ചത്