നാലമ്പലത്തിന് അകത്തെ പാട്ടുപുരയിലിരുന്നു ബ്രാഹ്മണിയമ്മ പാടുന്ന ദേവി സ്തുതിഗീതങ്ങളാണ് ബ്രാഹ്മണിപാട്ട്. കാലടി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ബ്രാഹ്മണി അമ്മയും ബ്രാഹ്മണിപ്പാട്ടുമുണ്ട്. ശിവപാർവ്വതി കഥകളാണ് ബ്രാഹ്മണിപ്പാട്ടിന്റെ ഇതിവൃത്തം. ഇതിലുടെ ദേവി പ്രീതിപ്പെടുമെന്നും സർവൈശ്വര്യങ്ങളും കൈവരുമെന്നും ഭക്തർ വിശ്വസിക്കുന്നു. നമ്പീശൻ വിഭാഗത്തിലെ വനിതകളാണ് ബ്രാഹ്മണിയമ്മമാരാകുന്നത്. [1][2][3][4]

അവലംബം തിരുത്തുക

  1. "ബ്രാഹ്മണിപ്പാട്ടിന്റെ പുണ്യവുമായി ഭക്തർ" (in ഇംഗ്ലീഷ്). Retrieved 2021-07-17.
  2. Nampoothiri, M.V. Vishnu (2012). Folklore: The Identity of Culture. Department of Information & Public Relations, Government of Kerala. p. 73.
  3. Induchudan, V.T. (1969). The Secret Chamber: A Historical, Anthropological & Philosophical Study of the Kodungallur Temple. Cochin Devaswom Board. p. 260.
  4. George, K.M. (1956). Ramacharitam and the Study of Early Malayalam. National Book Stall. p. 13.
"https://ml.wikipedia.org/w/index.php?title=ബ്രാഹ്മണിപാട്ട്&oldid=3608609" എന്ന താളിൽനിന്ന് ശേഖരിച്ചത്