ബെർമുഡ ദേശീയ ക്രിക്കറ്റ് ടീം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ബെർമുഡയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് ബെർമുഡ ദേശീയ ക്രിക്കറ്റ് ടീം. ഐ.സി.സി.യുടെ ഒരു അസോസിയേറ്റ് അംഗമാണ് അവർ. 1891ലാണ് ബെർമുഡയുടെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്രിക്കറ്റ് മത്സരം നടന്നത്. 1975 മുതൽ 2003 വരെ അവർക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല. 2005ൽ നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തിൽ 4-ആം സ്ഥാനത്തെത്തി അവർ 2007 ലോകകപ്പിൽ ഇടം നേടി, പക്ഷെ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയതുൾപ്പടെ, മൂന്ന് വലിയ പരാജയങ്ങൾ ഏറ്റുവാങ്ങി അവർ ടൂർണമെന്റിൽനിന്ന് പുറത്തായി.[1] പിന്നീട് 2011 ലോകകപ്പിലും അവർക്ക് യോഗ്യത നേടാനായില്ല.

ബെർമുഡ
ഐ.സി.സി. അംഗത്വം ലഭിച്ചത് 1966
ഐ.സി.സി. അംഗനില അസോസിയേറ്റ്
ഐ.സി.സി. വികസനമേഖല അമേരിക്കാസ്
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം മൂന്ന്
നായകൻ സ്റ്റീവൻ ഔട്ടർബ്രിജ്
പരിശീലകൻ ഓസ്ട്രേലിയ ഡേവിഡ് മൂർ
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി മാർച്ച് 1891 v ഫിലാദെൽഫിയ ജിംഗാരി
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 22
ഏകദിനവിജയ/പരാജയങ്ങൾ 5/17
ട്വന്റി 20
കളിച്ച മൽസരങ്ങൾ 3
ട്വന്റി 20 വിജയ/പരാജയങ്ങൾ 0/3
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 9
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 4/3
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 51
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 9/38
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 8 (First in 1979)
മികച്ച ഫലം രണ്ടാം സ്ഥാനം, 1982
പുതുക്കിയത്: 14 ഏപ്രിൽ 2011

ഇപ്പോഴത്തെ ടീം തിരുത്തുക

കളിക്കാരൻ പ്രായം ബാറ്റിങ് രീതി ബൗളിങ് രീതി ഏകദിനങ്ങൾ ഫസ്റ്റ്-ക്ലാസ്സ് മത്സരങ്ങൾ
ബാറ്റ്സ്മാൻമാർ
ഡേവിഡ് ഹെമ്പ് 53 ഇടംകൈയ്യൻ വലംകൈയ്യൻ മീഡിയം 22 2
സ്റ്റീവൻ ഔട്ടർബ്രിജ് 40 ഇടംകൈയ്യൻ ഓഫ് ബ്രേക്ക് 23 5
ജേക്കബി റോബിൻസൺ 39 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം 3
ക്രിസ് ഡഗ്ലസ് 34 ഇടംകൈയ്യൻ ഓഫ് ബ്രേക്ക് 2 1
ഓൾറൗണ്ടർമാർ
ലയണൽ കാൻ 51 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം 26 5
ജനൈറോ ടക്കർ 49 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം 26 2
വിക്കറ്റ് കീപ്പർമാർ
ഗ്ലെൻ ബ്ലാക്കെനി 50 ഇടംകൈയ്യൻ 2
ഫിക്രെ ക്രോക്ക്വെൽ 38 വലംകൈയ്യൻ 2
ജെകോൺ എഡ്നെസ് 40 വലംകൈയ്യൻ 11 6
ബൗളർമാർ
കൈൽ ഹോഡ്സോൾ 35 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം 3 1
സ്റ്റെഫാൻ കെല്ലി 35 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം 10 5
ജോർജ്ജ് ഒ'ബ്രയൻ 39 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം 9 4
റോഡ്നി ട്രോട്ട് 36 വലംകൈയ്യൻ ഓഫ് ബ്രേക്ക് 11 7
ടമൗരി ടക്കർ 35 വലംകൈയ്യൻ ഓഫ് ബ്രേക്ക് 5 1
ഡ്വെയ്ൻ ലെവ്റോക്ക് 52 വലംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ 32 7

അവലംബം തിരുത്തുക

  1. "World Cups - Highest Win Margins". Cricinfo. Retrieved 2007-05-01.