ബെറ്റി ട്രാസ്‌ക് പുരസ്കാരം

സാഹിത്യമേഖലയിലെ ഒരു രാജ്യാന്തര പുരസ്കാരമാണ് ബെറ്റി ട്രാസ്‌ക് പുരസ്കാരം(Betty Trask Award). കോമൺവെൽത്ത്‌ രാജ്യങ്ങളിലോ മുൻ കോമൺവെൽത്ത്‌ രാജ്യങ്ങളിലോ താമസിക്കുന്ന 35 വയസിൽ താഴെയുള്ള നോവലിസ്റ്റിന്റെ ആദ്യ നോവലിനാണ് ഈ പുരസ്‌കാരം നൽകപ്പെടുന്നത്. കാല്പനികമോ പരമ്പരാഗതമോ ആയ ശൈലിയിലുള്ള നോവലുകൾ മാത്രമാണ് ബെറ്റി ട്രാസ്‌ക് പുരസ്കാരത്തിന് പരിഗണിക്കപ്പെടാറുള്ളത്.[1] സൊസൈറ്റി ഓഫ് ഓദേഴ്സ് എന്ന സംഘടന ഏർപ്പെടുത്തിയിരിക്കുന്ന ഈ പുരസ്കാരം 1984 മുതൽ എല്ലാ വർഷവും നൽകി വരുന്നു. ബെറ്റി ട്രാസ്‌ക് പുരസ്കാര സമിതി തെരഞ്ഞെടുക്കുന്ന മുഖ്യവിജയിക്ക് ബെറ്റി ട്രാസ്‌ക് പ്രൈസ് എന്ന പ്രധാന പുരസ്കാരവും മറ്റ് വിജയികൾക്ക് ബെറ്റി ട്രാസ്‌ക് അവാർഡുകളും നൽകി വരുന്നു. 2011-ലെ ബെറ്റി ട്രാസ്‌ക് പ്രൈസിന് അർഹമായത് അഞ്ജലി ജോസഫിന്റെ സരസ്വതി പാർക്ക് എന്ന നോവലാണ്.

അവലംബം തിരുത്തുക

  1. "സൊസൈറ്റി ഓഫ് ഓദേഴ്‌സിന്റെ വെബ്‌സൈറ്റ്". Archived from the original on 2011-07-22. Retrieved 2011-07-04.