പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുഡി ജില്ലയിലാണ് ബുക്സ ദേസീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1992-ൽ നിലവിൽ വന്ന ഇതിന് 117 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഇതിനോട് ചേർന്ന് ഒരു കടുവാ സംരക്ഷണ കേന്ദ്രവും പ്രവർത്തിക്കുന്നു. ഉദ്യാനത്തിനകത്താണ് പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള ബുക്സ കോട്ട സ്ഥിതി ചെയ്യുന്നത്.

ബുക്സ ദേശീയോദ്യാനം
Map showing the location of ബുക്സ ദേശീയോദ്യാനം
Map showing the location of ബുക്സ ദേശീയോദ്യാനം
Buxa NP
Locationവെസ്റ്റ് ബംഗാൾ, ഇന്ത്യ
Nearest cityAlipurduar
Coordinates26°39′0″N 89°34′48″E / 26.65000°N 89.58000°E / 26.65000; 89.58000
Area760 km².
Established1983
Governing bodyMinistry of Environment and Forests, Government of India

പ്രകൃതി തിരുത്തുക

ഭൂട്ടാൻ മലയുടെ തെക്കേയറ്റത്താണ് ബുക്സ കുന്നുകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ സാൽ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ തിരുത്തുക

റീസസ് കുരങ്ങ്, സ്ലോത്ത് കരടി, കടുവ, പുലി, വെരുക്, ആന, പുള്ളിമാൻ, സാംബർ മാന്‍, ക്ലൗഡഡ് ലെപ്പേർഡ്, ചുവന്ന കാട്ടുമൂങ്ങ, കാട്ടുപന്നി, മുള്ളൻ പന്നി, വേഴാമ്പൽ എന്നിവയുടെ ആവാസകേന്ദ്രമാണിവിടം.

"https://ml.wikipedia.org/w/index.php?title=ബുക്സ_ദേശീയോദ്യാനം&oldid=2868996" എന്ന താളിൽനിന്ന് ശേഖരിച്ചത്