ബിയാന്ത് സിംഗ് (ഇന്ദിരാ ഘാതകൻ)

1984ലെ ഇന്ദിരാ ഗാന്ധി വധത്തിൽ പങ്കെടുത്ത രണ്ട് ഘാതകരിൽ ഒരാളാണ് ബിയാന്ത് സിംഗ്. സത് വന്ത് സിംഗ് ആണ് രണ്ടാമത്തെ ഘാതകൻ. ഇരുവരും ഇന്ദിരാ ഗാന്ധിയുടെ അംഗരക്ഷകരായിരുന്നു.

പശ്ചാത്തലം തിരുത്തുക

ഓപറേഷൻ ബ്ലൂസ്റ്റാർ എന്ന സൈനിക നടപടി സിംഖ് മതവിഭാഗത്തിനു ഏല്പിച്ച കനത്ത അഘാത്തിനു ഇരയാവുകയായിരുന്നു ബിയാന്ത് സിംഗും സത് വന്ത് സിംഗും. രണ്ട് പേരും പ്രധാന മന്ത്രിയുടെ അംഗരക്ഷരകർ എന്ന അതീവ സുരക്ഷാ ചുമതല നൽകപ്പെട്ടിരുന്ന വക്ത്യകളായിരുന്നു.

ഇന്ദിരാ വധം തിരുത്തുക

1984 ഒക്ടോബർ 31ആം തീയതി നൈറ്റ് ഡ്യൂട്ടിയിൽ വരേണ്ടിയിരുന്ന സത്വന്ത് വയറുവേദന കാരണം പറഞ്ഞ് ഡ്യൂട്ടി സമയം മാറ്റി, ബിയാന്ത് സിംഗിനൊപ്പം പകൽ ഡ്യൂട്ടി സംഘടിപ്പിക്കുകയായിരുന്നു.
അന്നേ ദിവസം രാവിലെ 9 മണിക്ക് ഔദ്യോഗിക വസതിയിൽ നിന്നും നടന്നു പുറത്തേക്ക് വന്ന പ്രധാന മന്ത്രിയുടെ നേർക്ക് തന്റെ റിവോൾവറിൽ നിന്നും 3 വെടിയുണ്ടകൾ ഉതിർത്തത് ബിയാന്ത് ആയിരുന്നു. തുടർന്ന് സത്വന്ത് തന്റെ മെഷീൻ ഗണിലെ 30 ഉണ്ടകളും ഉതിർത്തു. ബൊലെ സൊ നിഹാൽ , സാത് ശ്രീ അഖാൽ എന്ന സിഖ് അഭിവാദ്യ മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു ഇരുവരും വധം നടപ്പിലാക്കിയത്.

പിന്നീട് തിരുത്തുക

വധം നടപ്പില്ലാക്കിയ ശേഷം ഇവർ ആയുധം വെച്ച് കീഴടങ്ങി കൊണ്ട് ഇപ്രകാരം പറഞ്ഞത്രെ “ഞങ്ങൾ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു. ഇനി നിൢങ്ങൾക്ക് ചെയ്യാനുള്ളത് നിങ്ങൾ ചെയുക. ഇരുവരേയും കാവലാലയത്തിലേക്ക് കൊണ്ട് പോയി . അവിടെ വച്ച് സത് വന്ത് സിംഗ് ഒരു തോക്ക് തട്ടി പറിയ്ക്കാൻ നോക്കുകയും തുടർന്നു നടന്ന മല്പിടിത്തത്തിലും വെടിവെയ്പ്പിലും ഇരുവർക്കും സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേൽക്കുകയും ചെയ്തു. ബിയാന്ത് മരണമടയുകയും , സത് വന്ത് സിംഗിനു ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. സത് വന്ത് സിംഗിനെയും , ഗൂഢാലോചനയിൽ പങ്കാളിയായ കേഹർ സിംഗിനെയും 1989 ജനുവരിയിൽ തൂക്കിലേറ്റി. ബിയാന്ത് സിംഗിന്റെ അമ്മാവനായിരുന്നു വാണിജ്യ മന്ത്രാലയത്തിൻ കീഴിലുള്ള കേന്ദ്ര ഗവണ്മെന്റെ ഉദ്യോഗസ്ഥനായ കേഹർ സിംഗ്.

ജനപിന്തുണ തിരുത്തുക

ബിയാന്തിന്റെ മരണം സിഖ് സമുദായത്തെ സംബന്ധിച്ച് രക്തസാക്ഷിത്തമായിരുന്നു. ബിയാന്തിന്റെ കുടുംബത്തിനു വലിയ ജനപിന്തണയും സഹതാപവും നേടാനായി. ബിയാന്തിന്റെ ഭാര്യ ബിമൽ കൗർ ഖൽസ റൊപർൽ നിന്നും , ബിയാന്തിന്റെ പിതാവ് സുച്ചാ സിംഗ് ബതിന്തയിൽ നിന്നും ലോകസഭയിലേക്ക് തിരിഞ്ഞെടുക്കപ്പെടുകയുണ്ടായി