ബാലി മൈന

ഇന്തോനേഷ്യയിൽ കണ്ടുവരുന്ന ഒരിനം മൈനയാണ് ബാലി മൈന

ഇന്തോനേഷ്യയിൽ കണ്ടുവരുന്ന ഒരിനം മൈനയാണ് ബാലി മൈന (Bali Myna). ജാലക് ബാലി എന്നും ഈ പക്ഷി അറിയപ്പെടുന്നു. ഏകദേശം 25 സെ.മീ നീളം വരുന്ന ബാലി മൈനയുടെ ശരീരം വെളുത്ത തൂവലുകളാൽ ആവൃതമാണ്. ഇതിന്റെ വാലിന്റെയും ചിറകുകളുടേയും അറ്റം കറുത്ത നിറത്തിലാണ്. കണ്ണിനു ചുറ്റുമുള്ള നീലനിറത്തിലുള്ള ചർമ്മമാണ് മറ്റൊരാകർഷണം. ഇവയിൽ ആണും പെണ്ണും കാഴ്ചയിൽ അധികം വ്യത്യാസം പുലർത്തുന്നില്ല.

ബാലി മൈന
അമേരിക്കയിലെ ബ്രൂക്ഫീൽഡ് മൃഗശാലയിലെ ബാലി മൈന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Leucopsar

Species:
L. rothschildi
Binomial name
Leucopsar rothschildi

ആവാസം തിരുത്തുക

ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ മാത്രമാണ് ഇവയെ സ്വാഭാവികമായി കാണാൻ സാധിക്കുക. ബാലി ദ്വീപിൽ തദ്ദേശീയജീവി എന്നു പറയാവുന്ന ഒരേയൊരു കശേരുകിയാണ് ഈ പക്ഷി. (ബാലി ദ്വീപിന്റെ മാത്രം സ്വന്തമായിരുന്ന ബാലി കടുവ 1937ൽ വംശനാശം സംഭവിച്ചു).

സ്വഭാവം തിരുത്തുക

അധികം ഉയരത്തിലല്ലാത്ത മര തലപ്പുകളിലാണ് ഇവയെ കാണ്ടുവരുന്നത്. അപൂർവമായേ ഇവ നിലത്തിറങ്ങാറുള്ളൂ. വെള്ളുത്തനിറമായത്തിനാൽ ബാലി മൈനകൾ ഇരപിടിയന്മാരുടെ കാഴ്ചയിൽ അനായാസം പെടും. അതിനാൽ കൂട്ടമായാണ് ഇവ മിക്കപ്പോഴും ഭക്ഷണം തേടാനിറങ്ങുന്നത്. ശത്രുക്കളുടെ സാമീപ്യം തിരിച്ചറിയുന്ന പക്ഷി കൂട്ടത്തിലെ മറ്റുപക്ഷികൾക്ക് മുന്നറീയിപ്പ് നൽകുന്നു.[2] പഴങ്ങൾ, വിത്തുകൾ, പുഴുക്കൾ, ഷഡ്പദങ്ങൾ എന്നിവയാണ് ബാലി മൈനകളുടെ ആഹാരം.[2]

പ്രത്യുല്പാദനം തിരുത്തുക

പ്രത്യുല്പാദന കാലയളവിൽ ആൺപക്ഷികൾ ഉറക്കെ ചിലച്ചും തലയാട്ടിയും പെൺപക്ഷിയെ ആകർഷിക്കുന്നു. മരപ്പൊത്തുകളിലാണ് ഇവ കൂടുകൂട്ടുന്നതും മുട്ടയിടുന്നതും. ഒരു തവണ പെൺ പക്ഷി 2-3 മുട്ടകൾ വരെ ഇടും. പെൺ പക്ഷിതന്നെയാണ് അടയിരിക്കുന്നതും. മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങൾക്ക് തീറ്റ കൊണ്ടുവരുന്നത് അച്ഛനും അമ്മയും കൂടിചേർന്നാണ്.[2]

വംശനാശഭീഷണി തിരുത്തുക

വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷികൂടിയാണ് ബാലി മൈന. 1910 ലാണ് ഇവയെ ആദ്യമായ് കണ്ടെത്തുന്നത്.[3] വളർത്തുപക്ഷി എന്ന നിലയിൽ ഇവയെ വനത്തിൽ നിന്നും പിടിച്ച് കൂട്ടിലടച്ച് വളർത്തുന്നത് ഇവയുടെ എണ്ണം ഗണ്യമായ് കുറയാൻ കാരണമാകുന്നു. ഇന്ന് ഇവയുടെ വ്യാപാരം ഇന്തോനേഷ്യൻ സർക്കാർ നിരോധിച്ചിരിക്കുകയാണ്.

പടിഞ്ഞാറാൻ ബാലി ദേശീയോദ്യാനത്തിലും നുസ പെനിഡ എന്ന ബാലിയിലെ ഒരു ചെറിയ ദ്വീപിലും മാത്രമാണ് ഇവയുള്ളത്. 2012ലെ കണക്കനുസരിച്ച് ഇതിൽ ബാലി ദേശീയോദ്യാനത്തിൽ ഏകദേശം 24ഉം നുസ പെനിഡയിൽ ഏകദേശം നൂറിലധികവും പക്ഷികൾ മാത്രമാണുള്ളത്. ഇതിലധികം പക്ഷികൾ കൂട്ടിലടയ്ക്കപെട്ട് കഴിയുന്നു എന്നതാണ് ആശ്ചര്യകരം.

ചിത്രശാല തിരുത്തുക


അവലംബം തിരുത്തുക

  1. "Leucopsar rothschildi". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. 2.0 2.1 2.2 "Bali Mynah Fact Sheet, Lincoln Park Zoo"
  3. [[https://web.archive.org/web/20121015074646/http://www.mynahbird.org/species/bali/bali.html Archived 2012-10-15 at the Wayback Machine.]]
"https://ml.wikipedia.org/w/index.php?title=ബാലി_മൈന&oldid=3638950" എന്ന താളിൽനിന്ന് ശേഖരിച്ചത്