കഴുത്തിലൂടെ മസ്തിഷ്കത്തിലെത്തുന്ന ഇടത് - വലത് കരോട്ടിഡ് ധമനീഭിത്തിയിലും മഹാധമനിയുടെ വളവിലും (Aortic Arch) കാണപ്പെടുന്ന ഒരുതരത്തിലുള്ള മെക്കാനോറിസപ്റ്ററുകളാണ് ബാരോറിസപ്റ്ററുകൾ. രക്തക്കുഴലിലൂടെ ഒഴുകുന്ന രക്തത്തിന്റെ മർദ്ദവ്യത്യാസം മനസ്സിലാക്കി രക്തപ്രവാഹം സാധാരണ നിലയിലാക്കുകയാണിലരുടെ ധർമ്മം. രക്തക്കുഴലിന്റെ ഭിത്തിയിലുണ്ടാകുന്ന വലിവ് (Stretch) മനസ്സിലാക്കി മെഡുല്ല ഒബ്ലോംഗേറ്റയിലെ ന്യൂക്ലിയസ്സ് ട്രാക്റ്റസ് സോളിറ്റാരിയസ്സ് എന്ന ഭാഗത്തേയ്ക്ക് ഇവ നാഡീയആവേഗങ്ങൾ അയയ്ക്കുകയും അതുവഴി രക്തപ്രവാഹം സാധാരണനിലയിലാകുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ബാരോറിസപ്റ്റർ&oldid=4023974" എന്ന താളിൽനിന്ന് ശേഖരിച്ചത്