ത്യാഗരാജസ്വാമികൾ ഹംസനാദരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബണ്ടുരീതികൊലു. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6][7]


വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ബണ്ടുരീതികൊലു വിയവയ്യരാമ

അനുപല്ലവി തിരുത്തുക

തുണ്ടവിണ്ടിവാനി മൊദലൈന
മദാ ദുലകൊട്ടിനേല കൂലജേയുനിജ (ബണ്ടു)

ചരണം തിരുത്തുക

രോമാഞ്ചമനെ ഘനകഞ്ചുകമു
രാമഭക്തുഡനെ മുദ്രബിള്ളയു
രാമനാമമനെ വരഖഡ്ഗമിവി
രാജില്ലുനയ്യ ത്യാഗരാജുനികേ (ബണ്ടു)

അർത്ഥം തിരുത്തുക

രാമാ, അങ്ങയുടെ സേവകനായിരിക്കാനുള്ള അവകാശം എനിക്കു നൽകണേ. രാമനാമജപം മൂലമുണ്ടാകുന്ന രോമാഞ്ചമാവട്ടെ എന്റെ കട്ടിയുള്ള പുതപ്പ്, രാമഭക്തൻ എന്നുള്ളതാവട്ടെ എന്റെ മുദ്ര, രാമനാമമാവട്ടെ എന്റെ ആയുധം.

അവലംബം തിരുത്തുക

  1. "Carnatic Songs - banturItikOlu banturiti". Retrieved 2021-07-22.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  6. "Bantureethi". Retrieved 2021-07-22.
  7. "banTu rIti kOlu". Archived from the original on 2021-07-22. Retrieved 2021-07-22.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബണ്ടുരീതികൊലു&oldid=3806482" എന്ന താളിൽനിന്ന് ശേഖരിച്ചത്